കെയ്റോസ് ധ്യാനം ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ മിനസോട്ടായില്‍
Thursday, October 16, 2014 5:57 AM IST
മിനിയാപൊളിസ് : പ്രശസ്ത ധ്യാന ഗുരുവും ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായി ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവര്‍ ചേര്‍ന്നു നയിക്കുന്ന ത്രിദിന ധ്യാനം ഒക്ടോബര്‍ 17, 18, 19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മിനസോട്ടാ സെന്റ് പോളിലുള്ള സീറോ മലബാര്‍ ക്നാനായ മിഷനില്‍ നടക്കും. ഗായകനും കീ ബോര്‍ഡ് പ്ളെയറുമായ ബ്രദര്‍ വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളി വൈകുന്നേരം അഞ്ചിനും ശനി, ഞായര്‍ ദിനങ്ങളില്‍ രാവിലെ ഒമ്പതിനും ധ്യാനം തുടങ്ങും.

കെയ്റോസ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം 'ദൈവം ഇടപെടുന്ന സമയം' എന്നതാണ്. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ് ആപ്തവാക്യം.

ജീവിതത്തിലും വ്യക്തി ജീവിതത്തിലും എങ്ങനെ ദൈവവുമായി ബന്ധം സ്ഥാപിക്കാം പ്രാര്‍ഥനാ അനുഭവം എങ്ങനെ വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും കുട്ടികളിലും വളര്‍ത്തിയെടുക്കാം ജീവിത പ്രതിസന്ധികളില്‍ എങ്ങനെ ദൈവത്തെ കണ്െടത്താം. ദൈവാരൂപിയിലൂടെ എങ്ങനെ വളരാം എങ്ങനെ കൂദാശകളിലൂടെ ദൈവിക സാന്നിധ്യം തിരിച്ചറിയാം, ജീവിത വിശുദ്ധി, നിത്യ ജീവിനെക്കുറിച്ചുള്ള ബോധ്യം, ജീവിത അന്തസില്‍ നിന്നുകൊണ്ട് എങ്ങനെ യേശുവിനെ മറ്റുള്ളവരിലേക്ക് പങ്ക് വയ്ക്കാം, ക്രിസ്തുവിന്റെ മൂല്യം എങ്ങനെ എന്റെ ദിനചര്യകളില്‍ പ്രാവര്‍ത്തികമാക്കാം തുടങ്ങിയ മേഖലകളിലൂടെ വ്യക്തി ജീവിതത്തില്‍ വലിയ മാറ്റത്തിന്റെ 'ദൈവം ഇടപെടുന്ന സമയം' ഉയര്‍ത്തിപിടിക്കുകയാണ് കെയ്റോസ് ധ്യാനം.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ് ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലും ടിവി പ്രോഗ്രാമുകളിലൂടെയും ക്രിസ്തു വചനം പങ്കു വയ്ക്കുന്നു. ക്രിസ്തീയ ഗാനരചയിതാവായും അനേക പുസ്തകങ്ങളുടെ ഗ്രന്ഥ കര്‍ത്താവുമാണ്.

പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം ഒരു കോളജ് അധ്യാപകനായി തുടക്കം കുറിച്ച് ദൈവത്തിന്റെയും പരിശുദ്ധാത്മാവിന്റെയും അത്ഭുതകരമായ സ്പര്‍ശനത്താല്‍ വചന പ്രഘോഷകനായി കത്തോലിക്കാ സഭയില്‍ സ്തുതി ആരാധനയ്ക്ക് ദൈവാത്മാവിനാല്‍ പ്രേരിതനായി ഒരു പുതിയ തുടക്കം കുറിച്ച വ്യക്തിയാണ്. അദ്ദേഹം വചന ശുശ്രൂഷക്കും ആത്മീയ കൌണ്‍സിലിംഗിനും നേതൃത്വം നല്‍കും.

പരിശുദ്ധ സഭയില്‍ സംഗീതത്തിനു വേറിട്ട് മാനം നല്‍കിയ വ്യക്തിയാണ് പീറ്റര്‍ ചേരനല്ലൂര്‍. 20 വര്ഷം മുമ്പ് പോട്ടാ ആശ്രമത്തില്‍ ഒരു ഗായകനായി തുടക്കം കുറിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു നിര്‍ണായകമായ മാറ്റം നല്‍കി ഇന്ന് പരിപൂര്‍ണമായി ജീവിതം ദൈവത്തിനായി മാറ്റിവച്ചിരിക്കുകയാണ് ഇദ്ദേഹം. സംഗീതം ശാസ്ത്രീയമായി പഠിക്കാതെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ചെയ്ത 800 ല്‍ പരം ഗാനങ്ങള്‍, എല്ലാം തന്നെ ജനഹൃദയങ്ങള്‍ ഏറ്റെടുക്കുകയും അവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനും സഭയ്ക്ക് ഒരു അനുഗ്രഹമാക്കാനും കഴിഞ്ഞ പ്രതിഭയാണ്.

കെയ്റോസിലെ മറ്റൊരു ശ്രദ്ധേയന്‍ ബ്ര. വി.ഡി. രാജു ആണ്. ഗായകന്‍ കീബോര്‍ഡ് പ്ളെയര്‍ എന്നീ മേഖലകളില്‍ കഴിഞ്ഞ 23 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കണക്കിനു ദൈവജനത്തെ ആത്മീയ കൃപയിലേക്ക് ഗാനശുശ്രൂഷയിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ബ്രദര്‍. വി.ഡി. രാജുവിന്റെ ഗാനശുശ്രൂഷ ദൈവാനുഭവത്തിലൂടെ കടന്നുവരുന്ന എല്ലാവരിലൂടെയും ഹൃദയങ്ങളില്‍ അനുഗ്രഹത്തിന്റെ അഭിഷേകം വര്‍ഷിക്കപ്പെടുന്നു.

കെയ്റോസിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഫീല്‍ഡ് ഇവാഞ്ചലൈസേഷന്‍ ആണ്. ധ്യാനത്തിനു മുമ്പും ശേഷവുമുള്ള ഇടദിവസങ്ങളില്‍ വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, യൂത്ത്, സംഘടനാ കൂട്ടായ്മകള്‍ എന്നിവകളിലേക്ക് ഇറങ്ങിചെന്നു കൊണ്ടുള്ള ഗ്രൌണ്ട് ലെവല്‍, ഡോര്‍ ഡോര്‍ ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളും കെയ് റോസ് ടീം നയിക്കും.

വിവരങ്ങള്‍ക്ക് : ഫാ ബിജു പട്ടശേരില്‍: 651 399 5928, ഫാ ആന്റണി സ്കറിയ: 952 465 5235, ബിജു ആന്‍ഡ്രൂസ്: 608 695 1425, കവിത സിറിള്‍: 952 486 3622.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍