ഖുര്‍ആന്‍ പ്രഭാഷണം ഒക്ടോബര്‍ 17ന് അബാസിയയില്‍
Thursday, October 16, 2014 5:56 AM IST
കുവൈറ്റ്: 'ഖുര്‍ആനിന്റെ മഹത്വവും മാധുര്യവും' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണം ഒക്ടോബര്‍ 17ന് (വെള്ളി) വൈകുന്നേരം ആറിന് അബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സംഗമ ത്തില്‍ ഷേഖ് ഫൈസല്‍ ഹാഷ്മി, യൂസുഫ് അല്‍ ശുഐബ്, വിവിധ സംഘടന പ്രതിനിധികളും കുവൈറ്റിലെ പ്രമുഖകരും സംബന്ധിക്കും.

പ്രമുഖ ഖാരിയും യുവ പ്രാസംഗികനുമായ നൌഷാദ് മദനി കാക്കവയല്‍ മുഖ്യ പ്രഭാഷണം നടത്തും. മധുരമായ ഖുര്‍ആന്‍ പാരായണത്തിന്റെ ഉടമയായ നൌഷാദ് കാക്കവയലിന്റെ വിവിധ ക്ളിപ്പുകള്‍ യൂട്യൂബിലും വാട്സ്അപ്പിലും മറ്റുമായി ലോക വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുവൈറ്റിലെത്തി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രവാസി സമൂഹ ത്തിന്റെ ശ്രദ്ധ പിടി ച്ചുപറ്റാന്‍ അദ്ദേഹത്തിനായി. അതുകൊണ്ട് തന്നെ വലിയ ജനപങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ഐഐസിയുടെ പ്രത്യേക പത പ്പായ 'ഇസ്ലാഹി വര്‍ത്തമാന'ത്തിന്റെ പ്രകാശന കര്‍മ്മം സംഗമത്തില്‍ നടക്കും. വെളിച്ചം ഖുര്‍ആന്‍ പരീക്ഷയുടെ എയര്‍ടിക്കറ്റ് സമ്മാനം ലഭിക്കാനുള്ള ലൈവ് ടെസ്റ്, ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ വിജയികള്‍ക്കുള്ള സമ്മാനം, മദ്രസയില്‍ ഉന്നത മാര്‍ക്ക് നേടിയവര്‍ക്കുള്ള സമ്മാന വിതരണം എന്നിവ സംഗമത്തില്‍ വിതരണം ചെയ്യും.

കുവൈറ്റിലെ എല്ലാ ഏരിയകളില്‍ നിന്നും പരിപാടിയിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 97228093, 99216681.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍