ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിനെതിരെ ഐഎസിന്റെ ഭീഷണി; വീഡിയോ പുറത്ത്
Thursday, October 16, 2014 5:55 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെതിരെ (60) ഭീഷണിയുമായി സിറിയയില്‍ പോരാടുന്ന ഐഎസ് സംഘടനയിലെ ജര്‍മന്‍ ഇസ്ലാമിസ്റ് സംസാരിയ്ക്കുന്ന വിഡിയോ പുറത്തു വന്നു. ജര്‍മന്‍ ജിഹാദിസ്റ് അബു ദാവൂദ് അല്‍ അല്‍മാനി എന്ന ഭീകരനാണ് ജര്‍മനിക്കെതിരെ, മെര്‍ക്കലിനെ കേന്ദ്രീകരിച്ച് ഭീഷണി ഉയര്‍ത്തിയിരിയ്ക്കുന്നത്. ജര്‍മനിയെയും മെര്‍ക്കലിനെയും ആക്രമിക്കുമെന്നാണ് വിഡിയോയുടെ രത്നച്ചുരുക്കമെന്ന് ജര്‍മനിയിലെ വെസ്റ് ഫാളിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വൃത്തികെട്ട സ്ത്രീയായ മെര്‍ക്കല്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിന്റെ പ്രതികാര നടപടിയായിരിയ്ക്കും ഇതെന്ന് വിഡിയോ പറയുന്നു. ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ പൌരന്മാരെ ബ്രദേഴ്സ് എന്ന് സംബോധന ചെയ്തുകൊണ്ട് ജിഹാദില്‍ പങ്കുചേരാനും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ കാത്തിരിക്കുന്നു, കഴിഞ്ഞ 1400 വര്‍ഷങ്ങളായി, നാറ്റോ സിറിയയിലും ഇറാക്കിലും അയച്ചിരിയ്ക്കുന്ന പട്ടാളവുമായി ഞങ്ങള്‍ മരണംവരെ പോരാടാന്‍ തയ്യാറാണ്. “ണമശ. ണല ഠീീ അൃല ണമശശിേഴ” എന്നു പറഞ്ഞാണ് ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സന്ദേശം അവസാനിക്കുന്നത്.

മിഷായേല്‍ എന്നു പേരുള്ള ജര്‍മന്‍കാരന്‍ ഇസ്ലാം മതം സ്വീകരിച്ച് ഐഎസില്‍ ചേര്‍ന്നതാണന്ന് ജര്‍മനിയിലെ മുഖ്യധാരാ പത്രമായ ദി വേല്‍റ്റ് അഭിപ്രായപ്പെട്ടു. ഇയാള്‍ ഇതിനു മുമ്പും ബ്രിട്ടീഷുകാര്‍ക്കും, ഫ്രഞ്ചുകാര്‍ക്കും എതിരെ ജിഹാദ് ആഹ്വാനവുമായി വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പത്രം പറഞ്ഞു.ഇയാളുടെ ഭാര്യയും ഐഎസ് സംഘത്തിലാണെന്നും പത്രം വിവരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍