മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം: എസ്എംസിസി അനുമോദിച്ചു
Thursday, October 16, 2014 4:10 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണചടങ്ങില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) ദേശീയ നേതാക്കള്‍ പങ്കെടുക്കുകയും അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 27-ന് ഷിക്കാഗോ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ്.എം.സി.സിയുടെ ദേശീയ നേതാക്കളായ ബോസ് കുര്യന്‍, അരുണ്‍ ദാസ്, ലൈസി അലക്സ്, ചാക്കോ കുര്യാക്കോസ്, ആന്റണി ചെറു എന്നിവരാണ് എസ്.എം.സി.സിയെ പ്രതിനിധീകരിച്ച് എത്തുകയും അഭിവന്ദ്യ പിതാവിന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തത്. ചടങ്ങില്‍ എത്താന്‍ സാധിക്കാതെ പോയ എസ്.എം.സി.സിയുടെ ദേശീയ നേതാക്കളായ ജോര്‍കുട്ടി പുല്ലാപ്പള്ളി, മാത്യു തോയല്‍ എന്നിവര്‍ പിതാവിനെ തങ്ങളടെ ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ചു.

മാര്‍ ജോയി ആലപ്പാട്ടിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയുടെ ഔദ്യോഗിക സംഘടന എന്ന നിലയിലുള്ള എസ്.എം.സി.സിയുടെ എല്ലാവിധ പിന്തുണ അറിയിക്കുകയും ചടങ്ങില്‍ പിതാവിന് ബൊക്കെ നല്‍കി ആദരിക്കുകയും ചെയ്തു. എസ്എംസിസി പി.ആര്‍.ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം