എയര്‍ ബര്‍ലിന്‍ വിമാന കമ്പനിക്ക് ഇന്ത്യയില്‍ ജനറല്‍ സെയില്‍സ് ഏജന്റ്
Wednesday, October 15, 2014 8:10 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ ആയ എയര്‍ ബര്‍ലിന് ഇന്ത്യയില്‍ ജനറല്‍ സെയില്‍സ് ഏജന്റിനെ നിയമിച്ചു. ജര്‍മന്‍ കമ്പനിയും യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ എയര്‍ലൈനുകളെ പ്രതിനിധീകരിക്കുകയും ട്രാവല്‍ ബിസിനസ് നടത്തുന്നതുമായ 'ആവിയറെപ്സ്' ആണ് ഇന്ത്യയിലെ എയര്‍ ബര്‍ലിന്റെ ജനറല്‍ സെയില്‍സ് ഏജന്റ്. ഇന്ത്യയില്‍ നിന്നും എയര്‍ ബര്‍ലിന്റെ എല്ലാ നെറ്റ്, എത്തിനിക്, ടൂറിസ്റ് വിമാന നിരക്കുകളും ഇനി മുതല്‍ ആവിയറെപ്സിലൂടെ ബുക്കു ചെയ്യാം.

എയര്‍ ബെര്‍ലിന്‍, യുഎഇ ആസ്ഥാനമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന എത്തിയാദ് എയര്‍ലൈന്‍സിന്റേയും അവര്‍ പുതിയതായി രൂപീകരിച്ച ഗ്രൂപ്പിന്റേയും പാര്‍ട്നര്‍ ആണ്. എയര്‍ ബര്‍ലിന്‍ ജനറല്‍ സെയില്‍സ് ഏജന്റായ ആവിയറെപ്സിലൂടെ എത്തിയാദ് എയര്‍ലൈന്‍സിന്റേയും അവരുടെ ഗ്രൂപ്പിലുള്ള എല്ലാ എയര്‍ലൈന്‍സിന്റേയും കുറഞ്ഞ നിരക്ക് ടിക്കറ്റുകള്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത് വാങ്ങാം. ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ വരുന്ന ടൂറിസ്റുകള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇത് കൂടുതല്‍ പ്രയോജനപ്പെടും.

ഇന്ത്യയിലെ ആവിയറെപ്സ് ഓഫീസിന്റെ വിലാസം: ങഡങആഅക: അഢകഅഞഋജട, 3ആ, ഢശരീൃശമ ജഹമ്വമ, ടഢ ഞീമറ, ടമിമേര്വൃൌ ണല, ങൌായമശ 400 054. ഠലഹ:+ 91 22 42163131.

ചഋണ ഉഋഘഒക: അഢകഅഞഋജട, 23/184, ഘീവറശ ഇീഹ്യീി, ചലം ഉലഹവശ – 110003, ഠലഹ: + 91 9871734797.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍