വിയന്നയില്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു
Wednesday, October 15, 2014 8:09 AM IST
വിയന്ന: മരിയന്‍ ലൂര്‍ദ്ദ് ദേവാലയത്തില്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു. പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടി നൂറുകണക്കിന് വിശ്വാസികളാണ് തിരുനാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തത്.

തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഡേവീസ് കളപ്പുര മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജിജോ വാകപറമ്പില്‍ വചന സന്ദേശം നല്‍കി. കൊച്ചുകുട്ടി മുതല്‍ വാര്‍ധക്യത്തിലെത്തിയ മനുഷ്യര്‍ വരെ മനസില്‍ താലോലിക്കുന്ന ഏക വികാരമാണ് അമ്മയുടെ സ്നേഹമെന്നും അതുപോലെ ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വല്യ പുണ്യമാണ് പരിശുദ്ധ കന്യാകാമറിയം. ആ അമ്മ ഓരോ ദിനവും നമ്മെ പരിലാളിക്കുന്നു, സ്നേഹിക്കുന്നു, പക്ഷെ നാം തിരിച്ചറിയാന്‍ വൈകുന്നുവെന്നു മാത്രം. ആ അമ്മയുടെ തലോടലിനും സ്നേഹത്തിനുമായി നമ്മുടെ ഹൃദയങ്ങള ഒരുക്കാമെന്നും ഫാ. ജിജോ വാകപറമ്പില്‍ തിരുനാള്‍ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍