കോഴിക്കോട് സ്വദേശി മക്കയില്‍ നിര്യാതനായി
Wednesday, October 15, 2014 8:05 AM IST
ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് നാട്ടിലേക്ക് പോകാനിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി അടിയാണ്ടി കുഞ്ഞമ്മൂട്ടി (72) മക്കയില്‍ നിര്യാതനായി. ഭാര്യ പാത്തുമ്മയുടെ കുടെ സെപ്റ്റംബര്‍ 21 നാണ് ഹജ്ജ് കമ്മിറ്റിവഴി മക്കയിലെത്തിയത്.

ദുല്‍ഹജ്ജ് 10ന് ഒന്നാം ദിവസത്തെ കല്ലേറ് കര്‍മത്തിനുശേഷം നെഞ്ചുവേദനയെ തുടര്‍ന്ന് മക്ക കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10 ന് കിംഗ് ഫൈസല്‍ ആശുപത്രിയിലാണ് മരണം.

27 ന് നാട്ടിലേക്കു തിരിച്ചുപോകേണ്ടിയിരുന്നതാണ്. മദീനാ സന്ദര്‍ശനത്തിനായി വരുന്ന ശനിയാഴ്ചയാണ് പോകേണ്ടിയിരുന്നത്.

മക്കള്‍: കുഞ്ഞായി, ജമീല, റംല. മരുമക്കള്‍: ഷക്കീല, മുസ്തഫ, ഒ.കെ. കുഞ്ഞായി. മകളുടെ മകന്‍ ജൈസല്‍ റിയാദില്‍ ജോലി ചെയ്യുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍