ഹൂസ്റണില്‍ എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 മുതല്‍
Wednesday, October 15, 2014 3:28 AM IST
ഹൂസ്റണ്‍: ഇന്ത്യ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ സ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ 24, 25 (വെള്ളി, ശനി) തീയതികളില്‍ നടത്തുന്ന യോഗങ്ങള്‍ വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ഹൂസ്റണിലെ 17 ക്രൈസ്തവ ദേവാലയങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക കണ്‍വന്‍ഷന്‍ ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും.

കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഡാളസ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ചര്‍ച്ച് വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍എപ്പിസ്കോപ്പ മുഖ്യപ്രഭാഷണങ്ങള്‍ നിര്‍വഹിക്കും.

ഒക്ടോബര്‍ 25ന് (ശനി) രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തുന്ന യുവജനങ്ങളുടെ പ്രത്യേക യോഗത്തിന് (ഇംഗ്ളീഷ്) ഹൂസ്റണ്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ഫാ. ജേക്ക് കുര്യന്‍ മുഖ്യപ്രഭാഷകനായിരിക്കും.

സഭാ വ്യത്യാസമെന്യെ ഏവരും പങ്കെടുത്ത് യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഗീവര്‍ഗീസ് അരൂപാല കോര്‍എപ്പിസ്കോപ്പ 281 969 8799, റവ. ഫാ. എം.ടി ഫിലിപ്പ് 281 530 3417, ഡോ. അന്ന കെ. ഫിലിപ്പ് 713 305 2772, റോബിന്‍ ഫിലിപ്പ് 713 408 4326, റവ. കെ.ബി കുരുവിള 281 636 0327.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി