ഗ്ളോബല്‍ കലാസന്ധ്യയും പ്രവാസി കേരള സംഗമവും നവംബര്‍ 15ന്
Wednesday, October 15, 2014 3:27 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ആദ്യമായി മെഗാഷോയ്ക്ക് തുടക്കം കുറിച്ച ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഒരു ഇടവേളക്കുശേഷം ഗ്ളോബല്‍ കലാസന്ധ്യയും പ്രവാസി കേരളാ സംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു.

കേരളപിറവി ആഘോഷിക്കുന്ന നവംബര്‍ 15ന് (ശനി) വൈകുന്നേരം ആറിന് കലാന്ധ്യക്ക് തുടക്കമാകും. മെല്‍ബണിലെ വിവിധ മലയാളി സംഘടനകളില്‍ നിന്നും തെഞ്ഞെടുക്കപ്പെടുന്ന കലാപരിപാടികള്‍ ആണ് ഗ്ളോബല്‍ കലാസന്ധ്യയില്‍ അവതരിപ്പിക്കുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന കലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഗ്ളോബല്‍ കലാസന്ധ്യ ഒരുക്കുന്നത്. 2015 ഒക്ടോബറില്‍ മെല്‍ബണില്‍ നടക്കുന്ന പ്രവാസി കേരളാ ഗ്ളോബല്‍ സംഗമത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും ഗ്ളോബല്‍ കലാസന്ധ്യയോട് അനുബന്ധിച്ച് നടക്കും. ഗ്ളോബല്‍ കലാസന്ധ്യയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുളളവര്‍ സെബാസ്റ്യന്‍ ഒറവന്‍കര : 045 243 2510, ഇന്നസെന്റ് ജോര്‍ജ് : 041 202 4706, ജോസഫ് ചാക്കോ : 041 280 4639 എന്നിവരുമായി ബന്ധപ്പെടുക.

ഗ്ളോബല്‍ കലാസന്ധ്യയോട് അനുബന്ധിച്ച് കേരളത്തിലെ കലാ- സാംസ്കാരിക രംഗത്തെ പ്രമുഖരെ കൂടി പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നത്. കലാസന്ധ്യയോട് അനുബന്ധിച്ച് ഡിന്നര്‍ നൈറ്റും ഒരുക്കിയിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍