പിറവം 'പ്രവാസി സംഗമം 2014' ഒക്ടോബര്‍ 18ന്
Wednesday, October 15, 2014 3:27 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ താമസമാക്കിയ പിറവം സ്വദേശികളുടെ കൂട്ടായ്മ വിപുലമായ പരിപാടികളോടെ മെല്‍ബണില്‍ നടത്തുന്നു. ഒക്ടോബര്‍ 18 ന് (ശനി) രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പരിപാടികള്‍.

മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാള്‍ (16 മേരി സ്ട്രീറ്റ്, ക്ളയിറ്റണ്‍) ആണ് പിറവം പ്രവാസി സംഗമത്തിന്റെ ആദ്യവേദി.

സംഗമത്തിലേക്ക് എല്ലാ പിറവം നിവാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി പുളിമല: 043 462 0028, ശ്രീകുമാര്‍ തോപ്പില്‍: 040 749 0033, സാജന്‍ നരിക്കാട്ട്: 043 005 8375.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍