'ബൈബിള്‍ കലോത്സവം 2014' ഒക്ടോബര്‍ 18 ന്
Wednesday, October 15, 2014 3:26 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷനും ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയും സംയുക്തമായി ബൈബിള്‍ കലോത്സവവും കുടുംബ സംഗമവും നടത്തുന്നു.

ഒക്ടോബര്‍ 18 ന് (ശനി) രാവിലെ ഒമ്പതിന് മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പളളിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് ഫാന്‍സി ഡ്രസ്, ക്രിസ്തീയ ഗാനമത്സരം (ഇംഗ്ളീഷിലും മലയാളത്തിലും) ബൈബിള്‍ സ്റോറി ടെല്ലിംഗ്, ബൈബിള്‍ ക്വിസ്, പ്രസംഗ മത്സരം, ഈസി റൈറ്റിംഗ്, കളറിംഗ്, ബിബ്ളിക്കല്‍ ഗെയിംസ്, സിംഗിള്‍ ഡാന്‍സ് എന്നിവയില്‍ ആയിരിക്കും മത്സരങ്ങള്‍.

മതാധ്യാപകരും കുട്ടികളും മാതാപിതാക്കളും ഒരുമിക്കുന്ന കുടുംബ സംഗമത്തില്‍ ബാര്‍ബിക്യൂ, ഉച്ചഭക്ഷണം ഇവ ക്രമീകരിച്ചിട്ടുണ്ട്. ബൈബിള്‍ കലോത്സവത്തിലും കുടുംബ സംഗമത്തിലും എല്ലാ കുട്ടികളും മാതാപിതാക്കന്മാരും പങ്കെടുക്കണമെന്ന് മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, അധ്യാപകരുടെ കോഓര്‍ഡിനേറ്റര്‍മാരായ ജിജിമോന്‍ കുഴിവേലി, സിജോ ജോണ്‍ ഒലിപ്പറക്കാട്ട്, ട്രസ്റിമാരായ സോളമന്‍ ജോര്‍ജ്, സ്റീഫന്‍ ഓക്കാട്ട് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍