പരിസ്ഥിതി സംരക്ഷണനിയമം കുവൈറ്റില്‍ നിലവില്‍ വന്നു
Wednesday, October 15, 2014 3:24 AM IST
കുവൈറ്റ്: കുവൈറ്റില്‍ ഭേദഗതികളോടെ പരിസ്ഥിതി സംരക്ഷണനിയമം നിലവില്‍ വന്നു. നിയമ ലംഘിച്ചാല്‍ നൂറു ദിനാര്‍ മുതല്‍ 10 ലക്ഷം ദിനാര്‍ വരെ പിഴയും തടവും ഉള്‍പ്പെടുന്നതായിരിക്കും ശിക്ഷ.

ദേശിയ അസംബ്ളി അംഗീകരിച്ച നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ചുള്ള പരിശോധന നടത്തുന്നതും നടപടികള്‍ സ്വീകരിക്കുന്നതും രാജ്യത്തെ പരിസ്ഥിതി സംരക്ഷണ വകുപ്പയിരിക്കും. പുതിയ നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിച്ചാല്‍ നൂറു ദിനാര്‍, പൊതു ഉദ്യാനങ്ങളിലെ പൂക്കള്‍ ഇറുത്താല്‍ 250 ദിനാര്‍, പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞല്‍ 500 ദിനാര്‍ എന്ന നിലക്കായിരിക്കും പിഴ ഈടാക്കുന്നത്. കപ്പലുകള്‍ സമുദ്രജലം മലിനമാക്കുകയോ, രാജ്യത്തേക്ക് ആണവമാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുകയോ ചെയ്താല്‍ തടവ് ഉള്‍പ്പെടെയുള്ള ശിക്ഷയായിരിക്കും ലഭിക്കുന്നത്. രാസവസ്തുക്കളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും കര്‍ശനമായ വകുപ്പുകള്‍ നിയമത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍