ഇന്റര്‍നാഷണല്‍ മലയാളി അവാര്‍ഡ് നൈറ്റിനായി പാരിസ് ഒരുങ്ങി; കെ.സി. ജോസഫ് മുഖ്യാതിഥി
Tuesday, October 14, 2014 6:59 AM IST
പാരിസ് : ഇന്റര്‍നാഷണല്‍ മലയാളി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നതിന് എത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ പാരിസ് നഗരം ഒരുങ്ങി. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടി പാരിസില്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ പാരിസിലെ മുഴുവന്‍ മലയാളി കൂട്ടായ്മയും ചേര്‍ന്നാണ് ചടങ്ങുകള്‍ വിജയിപ്പിക്കുന്നതിന് മുന്‍പന്തിയിലുള്ളത്. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് കേരള പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് എത്തുന്നു എന്നതും പാരിസ് മലയാളികള്‍ക്ക് ഏറെ ആവേശം പകരുന്നു. പരിപാടിയോടനുബന്ധിച്ച് പ്രവാസികള്‍ക്ക് മന്ത്രിയുമായി കൂടിക്കാഴ്ചക്കും അവസരമൊരുക്കിയിട്ടുണ്െടന്ന് സംഘാടക സമിതി അറിയിച്ചു.

ഒക്ടോബര്‍ 19 ന്(ഞായര്‍) വൈകുന്നേരം നാലിന് പാരിസിലെ 64 അ്ലിൌല ഠവലീുവശഹല ഏമൌവേശലൃ ആണ് പരിപാടി.

മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, ശാന്തിഗിരി ആശ്രമം ചെയര്‍മാന്‍ സ്വാമി ഗുരുരത്നം ജനതപസി പത്മശ്രീ അവാര്‍ഡു ജേതാവും പ്രശസ്ത ന്യൂറോളജിസ്റുമായ ഡോ.മാര്‍ത്താണ്ടപിള്ള, ഡോ. വി.ആര്‍. ശ്രാരംഗധന്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സി.ജെ.റോയ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന് പാരിസില്‍ എത്തും.

ബിസിനസ്, മീഡിയ,കലാ സാംസ്കാരിക രംഗത്തു തിളങ്ങിയ പതിനഞ്ചു പ്രമുഖ വ്യക്തികളെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. പാരിസില്‍ താമസിക്കുന്ന പ്രശസ്ത ചിത്രകാരനും മഹാകവി അക്കിത്തത്തിന്റെ സഹോദരനുമായ അക്കിത്തം നാരായണന്‍, പാരിസിലെ ആദ്യ കാല മലയാളി ബിസിനസുകാരനായ നാസര്‍ എന്നിവരെയും അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

ചടങ്ങിനോടനുബന്ധിച്ച് പാരിസിലെ വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, സംഗീത സദസ്,കളരിപ്പയറ്റ് പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറും. ംംം.സമഹമൃശളൃമിരല.രീാ എന്ന വെബ് സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. പരിപാടികള്‍ കേരളത്തിലെ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. അവാര്‍ഡുദാന ചടങ്ങിലേക്കള്ള പ്രവേശനം സൌജന്യമാണ്. പരിപാടി കാണാനെത്തുന്നവര്‍ക്ക് ഡിലൈറ്റ്സ് ഫുഡ്സ് തയാറാക്കിയ ലഘുഭക്ഷണവും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 33607708668, ഇമെയില്‍:

ുമൃശമെംമൃറിശഴവ2014@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍