മറിയാമ്മ മാത്യുവിന്റെ സംസ്കാരം ഒക്ടോബര്‍ 15 ന് കറുകച്ചാലില്‍
Tuesday, October 14, 2014 6:57 AM IST
ഹാം: സെപ്റ്റംബര്‍ 27 ന് ജര്‍മനിയിലെ ഹാം സെന്റ് മരിയന്‍ ആശുപത്രിയില്‍ നിര്യാതയായ മറിയാമ്മ മാത്യുവിന്റെ (ഷൈനി-68) സംസ്കാരം ഒക്ടോബര്‍ 15 ന് (ബുധന്‍) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ കറുകച്ചാല്‍ ചേലക്കൊമ്പിലെ ഇടമുറിക്കല്‍ ഭവനത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിച്ച് സംസ്കാരം പെരുമ്പെട്ടിമണ്‍ സെന്റ് ജോര്‍ജ് ഓത്തഡോക്സ് ചര്‍ച്ചില്‍.

പരേത സുല്‍ത്താന്‍ ബെത്തേരി കല്ലൂര്‍ കുടുംബാംഗം.

ജര്‍മനിയിലെ സാമൂഹ്യ, സാംസ്കാരിക, സംഘടനാ പ്രവര്‍ത്തകനായ കറുകച്ചാല്‍ സ്വദേശി ഇടമുറിക്കല്‍ മാത്യു മാത്യുവാണ് (ബോസ്, ആലന്‍) ഭര്‍ത്താവ്.

മക്കള്‍: ഷിബി, ഡോ. ഷിബു. മരുമക്കള്‍: സിജി (എന്‍ജിനിയര്‍). ഡോ. ബേസി. കൊച്ചുമക്കള്‍: കായാ, ലൈലാനി.

വിവരങ്ങള്‍ക്ക്: 9747297672, 9539895700.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍