സിംഗപ്പൂര്‍ ചന്‍ഗി ലോകത്തിലെ ബെസ്റ് എയര്‍ പോര്‍ട്ട് ആയി തെരഞ്ഞെടുത്തു
Tuesday, October 14, 2014 6:55 AM IST
ഫ്രാങ്ക്ഫര്‍ട്ട്: സിംഗപ്പൂരിലെ ചന്‍ഗി അന്തരാഷ്ട്ര വിമാനത്താവളം 2014 ലെ ലോകത്തിലെ ബെസ്റ് എയര്‍ പോര്‍ട്ട് ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം 2013 ല്‍ 5.4 കോടി യാത്രക്കാരാണ് ഈ എയര്‍ പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്ത്. അന്താരാഷ്ട്ര വിമാനയാത്രാ-എയര്‍പോര്‍ട്ട്-എയര്‍ലൈന്‍സ് വിലയിരുത്തല്‍ സംഘടനയായ സ്കൈട്രാക്കാണ് സിംഗപ്പൂര്‍ ചന്‍ഗി കാത്തി എയര്‍ പോര്‍ട്ടിനെ ഏറ്റവും നല്ല എയര്‍പോര്‍ട്ട് ആയി തെരഞ്ഞെടുത്തത്.

എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ സൌകര്യങ്ങള്‍, ചെക്കിംഗ് സംവിധാനം, ക്യത്യനിഷ്ട, യാത്രക്കാര്‍ക്ക് പൊതുവെ ലഭിക്കുന്ന സര്‍വീസ്, യാത്രക്കാരോടുള്ള പെരുമാറ്റം, എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാസൌകര്യം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചശേഷമാണ് ബെസ്റ് എയര്‍പോര്‍ട്ടിനെ തെരഞ്ഞെടുക്കുന്നത്. സിംഗപ്പൂര്‍ ചന്‍ഗി എയര്‍പോര്‍ട്ട് കഴിഞ്ഞാല്‍ രണ്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ യഥാക്രമം : ഇഞ്ചിയോണ്‍ (സൌത്ത് കൊറിയ), ഫ്രാന്‍സ് ജോസഫ് മ്യൂണിക് (ജര്‍മനി), ഹോങ്കോംഗ്, ഷിപ്പോള്‍ ആംസ്റ്റര്‍ഡാം (ഹോളണ്ട്), ഹനീടാ ടോക്കിയോ (ജപ്പാന്‍), ബേജിംഗ് ക്യാപ്പിറ്റല്‍ (ചൈനാ), സൂറിച്ച് ഇന്റര്‍നാഷണല്‍ (സ്വിറ്റ്സര്‍ലന്‍ഡ്), വാന്‍കൂവര്‍ ഇന്റര്‍നാഷണല്‍ (കാനഡാ), ലണ്ടന്‍ ഹീത്രോ (ഇംഗ്ളണ്ട്) എന്നീ എയര്‍പോര്‍ട്ടുകള്‍ കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍