ഓസ്ട്രിയന്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനം സംഘടിപ്പിച്ചു
Tuesday, October 14, 2014 4:23 AM IST
വിയന്ന: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓസ്ട്രിയന്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണ ജൂബിലി സമ്മേളനം സംഘടിപ്പിച്ചു. വിയന്ന മണ്‍സൂണ്‍ റസ്ററന്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജോജിമോന്‍ എര്‍ണാകിരി അധ്യക്ഷത വഹിച്ചു.

പ്രവാസികളുടെ നാളിതുവരെയുളള പ്രശ്നങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കാണിച്ചുവരുന്ന അവഗണനയില്‍ സമ്മേളനം പ്രതിഷേധിക്കുകയും അടിയന്തരമായി ഇടപെടുവാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറയൊരുക്കുവാന്‍ വേണ്ടിവന്നാല്‍ മുന്നണി സംവിധാനങ്ങളില്‍ അഴിച്ചുപണിക്ക് തയാറാവാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

റബര്‍ കാര്‍ഷികമേഖല നേരിടുന്ന കാര്‍ഷിക തകര്‍ച്ച നേരിടുവാന്‍ കയറ്റുമതി തിരുവ കുറച്ച് പ്രാദേശിക വിപണിയില്‍നിന്ന് റബര്‍ സംഭരിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനം തയാറാകുവാന്‍ ശക്തമായ സമ്മര്‍ദം ചെലുത്തുവാന്‍ യോഗം ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

അന്‍പതാം ജന്മദിനമാഘോഷിക്കുന്ന തങ്കച്ചന്‍ പള്ളിക്കുന്നേലിന് യോഗം ആശംസകള്‍ നേര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവിറാച്ചന്‍ കരിപ്പാക്കാട്ടില്‍ അനുസ്മരിച്ചു. ജോ

ഷി ചെറുകാട്, സാജു സെബാസ്റ്യന്‍, ജോര്‍ജ് ഐക്കരേട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. റെജി കാരക്കാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍