ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 17 മുതല്‍
Tuesday, October 14, 2014 4:22 AM IST
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യ ത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികനും കാര്‍ഡിയോളജിസ്റുമായ ഡോ. വിനോ ജോണ്‍ ഡാനിയേല്‍ (ഫിലാഡല്‍ഫിയ) തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 നും ഞായര്‍ രാവിലെ വിശുദ്ധ കുര്‍ബാന മധ്യേയും വചന ശുശ്രൂഷ നിര്‍വഹിക്കപ്പെടും. കണ്‍വന്‍ഷനോടനുബന്ധിച്ച് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

സഭാവ്യത്യാസമില്ലാതെ ഏവരും കടന്നുവന്ന് കണ്‍വന്‍ഷന്‍ അനുഗ്രഹപ്രദമാക്കി

തീര്‍ക്കണമെന്ന് യുവജനസഖ്യം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സ്ഥലം: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച്, 111550 ലൂണാ റോഡ്, ഡാളസ്, ടെക്സസ് 75234.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോസ് സി. ജോസഫ് മാത്യു 9729390699, റീനി മാത്യു 8177450904, ജോബി ജോണ്‍ 2142353888.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി