മാസ് തബൂക് ബലി പെരുന്നാള്‍ ആഘോഷിച്ചു
Tuesday, October 14, 2014 4:21 AM IST
തബൂക്: ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും സന്ദേശം നല്‍കി മലയാളി അസോസിയേഷന് ഫോറ സോഷ്യല്‍ സര്‍വീസിന്റെ (മാസ്) ആഭിമുഖ്യത്തില്‍ തബൂക്കില്‍ ബലി പെരുന്നാള്‍ വിപുലമായി ആഘോഷിച്ചു.

വിവിധ കലാ പരിപാടികള്‍ അരങ്ങേറിയ ആഘോഷ പരിപാടികള്‍ തബൂക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.എം. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് മാത്യൂ തോമസ് നെല്ലുവേലില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസല്‍ നിലമേല്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി പ്രദീപ്കുമാര്‍ ആശംസാ പ്രസംഗം നടത്തി. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കും വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു, കോഓര്‍ഡിനേറ്റര്‍ റഹീം ഭരതന്നൂര് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍