തുവൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ ഈദ് സംഗമം നടത്തി
Tuesday, October 14, 2014 4:21 AM IST
ജിദ്ദ: മലപ്പുറം ജില്ലയിലെ തുവൂര്‍ പഞ്ചായത്ത് പ്രദേശത്തുകാരുടെ ജിദ്ദയിലെ കൂട്ടായ്മയായ തുവൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ (തവ) ഈദ് സംഗമവും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു.

അല്‍ റയാന്‍ പോളിക്ളിനിക് ജനറല്‍ മാനേജര്‍ ടി.പി. ശുഹൈബ് സംഗമം ഉദ്ഘാടനം ചെയ്തു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഇന്റര്‍നാഷണല്‍ വോളന്റിയര്‍ പരിശീലകന്‍ അനസ്. വി കാളികാവ് ക്ളാസെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് തുവൂരില്‍ പ്രവര്‍ത്തനമാരംഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംരംഭത്തിനാവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. അബ്ദുള്‍ കബീര്‍ മുഹ്സിന്‍ 'കൂട്ടായ്മയുടെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് അക്ബറലി പാറമ്മല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ഉമര്‍ പറമ്പൂര്‍ സ്വാഗതവും ട്രഷറര്‍ സമീര്‍ കോര്‍മത്ത് നന്ദിയും പറഞ്ഞു. സാദിഖലി ഐനിക്കല്‍, ഹംസ അക്കരമ്മല്‍, തെക്കേതില്‍ നാസര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍