മൈത്രി കള്‍ച്ചറല്‍ സൊസൈറ്റി ഓണാഘോഷം നടത്തി
Tuesday, October 14, 2014 4:20 AM IST
ക്ളേയ്റ്റണ്‍: ക്ളേയ്റ്റണിലെ മലയാളികളുടെ കൂട്ടായ്മയായ മൈത്രി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മൈത്രി പ്രസിഡന്റ് ജയ്സണ്‍ ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ നടന്ന ഓണാഘോഷം ക്ളേയ്റ്റണ്‍ എംപി ഹോംഗ് ലിം ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്നവരുടെ തിരുവാതിരകളിയോടെ തുടക്കം കുറിച്ച ഓണാഘോഷത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍ മികവുകൊണ്ട് ശ്രദ്ധേയമായി. വിശിഷ്ടാതിഥികളായ ഹോങ്ലിം എംപി, കിംഗ്സ്റണ്‍ കൌണ്‍സില്‍ മേയര്‍ പോള്‍ പൌലോസ്, സിനിമാ നടന്‍ സ്ഫടികം ജോര്‍ജ്, ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ഫാ. വിന്‍സന്റ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അവതരിപ്പിച്ച കലാപരിപാടികളും സ്കിറ്റും ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സ്ഫടികം ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണാഘോഷങ്ങള്‍ക്ക് ജൂഡ് ഏബ്രഹാം സ്വാഗതം പറഞ്ഞു. പരിപാടികള്‍ക്ക് തോമസ് ഏബ്രഹാം, ആന്റണി പടയാറ്റില്‍, ജെറി ജോണ്‍, ഷൈജു, മദനന്‍ ചെല്ലപ്പന്‍, ജോണ്‍ ജോസഫ്, പ്രതീഷ് മാര്‍ട്ടിന്‍, സെബി ഫ്രാന്‍സിസ്, ജിയോ, സജി, ജറോം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്