ഇന്തോ -അമേരിക്കന്‍ പ്രസ്ക്ളബ് അംഗത്വത്തിന് അപേക്ഷിക്കാം
Tuesday, October 14, 2014 4:03 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോ -അമേരിക്കന്‍ പ്രസ്ക്ളബില്‍ അംഗത്വം ലഭിക്കുന്നതിന് അപേക്ഷിക്കാം. അമേരിക്കയിലെ ഇന്ത്യക്കാരായ മുഴുവന്‍ സമയ, പാര്‍ട്ട്ടൈം മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍, പബ്ളീഷേഴ്സ്, കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റേഴ്സ്, ഫോട്ടോ ജേര്‍ണലിസ്റുകള്‍, സ്റ്റേജ് ഡയറക്ടേഴ്സ്, പ്രസ് ഏജന്റ്സ്, ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പ്രൊവൈഡേഴ്സ്, എഡിറ്റോറിയല്‍ ജീവനക്കാര്‍, റേഡിയോ റിപ്പോര്‍ട്ടേഴ്സ്, കാമറ ടീം, വീഡിയോ ഗ്രാഫേഴ്സ്, ബ്ളോഗേഴ്സ്, പബ്ളിക്ക് റിലേഷന്‍ ഓഫീസര്‍മാര്‍, സിനിമാ നിരൂപകര്‍, എഡിറ്റോറിയല്‍ ബ്ളോഗേഴ്സ് എന്നിവര്‍ക്കാണ് അംഗത്വം നല്‍കുന്നത്. അപേക്ഷകള്‍ അംഗത്വ ഫീസിനൊപ്പം ശിറീമാലൃശരമിുൃലരൈഹൌയ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ, കഅജഇ കിര, ജ.ഛ.ആഛത232, ഋഅടഠ ങഋഅഉഛണ,ചഥ11554 എന്ന പോസ്റല്‍ അഡ്രസിലോ അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ശിറീമാലൃശരമിുൃലരൈഹൌയ.രീാ സന്ദര്‍ശിക്കുക.

അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനായി ഓഗസ്റ് 24 ന് ന്യൂയോര്‍ക്കില്‍ ഫ്ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസ്ക്ളബ് രൂപീകൃതമായത്. രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനൊപ്പം തൊഴില്‍ സാഹചര്യങ്ങളും നിലവാരവും ഉയര്‍ത്തുകയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്ബ് കൂട്ടായ്മയുടെ ലക്ഷ്യം. പത്രപ്രവര്‍ത്തന മേഖലയിലെ നിയമാവലികള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആവിഷ്ക്കാര സ്വാതന്ത്യ്രത്തിനു വേണ്ടിയും പത്രങ്ങള്‍ക്കു നേരേയുള്ള സ്വാതന്ത്യ്ര ലംഘനങ്ങള്‍ക്കെതിരേയും നിലകൊള്ളും.

മാധ്യമ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ഇന്തോ അമേരിക്കന്‍ വിഭാഗക്കാരെ കൂടുതലായി മാനേജ്മെന്റ് തസ്തികയിലെത്തിക്കുക, പത്രപ്രവര്‍ത്തനത്തില്‍ തത്പരരായ ഇന്ത്യന്‍ അമേരിക്കന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ നീതി ലക്ഷ്യമിട്ടുള്ള മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയും പ്രസ് ക്ളബിന്റെ ലക്ഷ്യങ്ങളാണ്.