നൃത്ത വിസ്മയങ്ങളുമായി ഡിഡി ഡാന്‍സ് ഫെസ്റ് ഒക്ടോബര്‍ 18ന്
Monday, October 13, 2014 7:42 AM IST
ടൊറന്റോ: ഡാന്‍സിംഗ് ഡാംസല്‍സ് സംഘടിപ്പിക്കുന്ന ഡിഡി ഡാന്‍സ് ഫെസ്റ് ഒക്ടോബര്‍ 18 ന് (ശനി) വൈകുന്നേരം ആറിന് ഓക്ക് വില്ലിലുള്ള (ഛമസ്ശഹഹല) ദി മീറ്റിംഗ് ഹൌസില്‍ (ഠവല ങലലശിേഴ ഒീൌലെ) നടക്കും.

ഭരത് നാട്യം, കഥക് ,കുച്ചിപ്പുടി, കേരള നടനം, മണിപ്പൂരി, മോഹിനിയാട്ടം, ഒഡിസി, സാത്രീയ, ബിംഗാര, ലാവണി, ബോളിവുഡ്, മെക്സിക്കന്‍, ഹവായ്, അര്‍ജന്റൈന്‍ ടാന്‍ഗോ, ബാലറ്റ്, ടാപ്പ് , വാക്കിംഗ്, സാല്‍സ, ജാസ്, ഹിപ് ഹോപ്പ്, ബെല്ലി, ഫ്ളെമെന്‍ഗോ, ചൈനീസ് , കോറിയന്‍ , ലാറ്റിന്‍ , ആഫ്രിക്കന്‍ ഡാന്‍സുകള്‍ തുടങ്ങിയ 35 രരത്തിലുള്ള നൃത്തരൂപങ്ങള്‍ ഒരു വേദിയില്‍ അവരിപ്പിച്ചുകൊണ്ടുള്ള ഒരു ലോകോത്തര നിലവാരത്തിലുള്ള ഒരു നൃത്തദൃശയവിരുന്നായിരിക്കും ഇത് .

32 ഡാന്‍സ് കമ്പനികളില്‍ നിന്നായി മൂന്നൂറോളം പ്രഫഷണല്‍ കലാകാരന്മാരാണ് ഈ നൃത്തമാമാങ്കത്തിന അണിഞ്ഞൊരുങ്ങുന്നത് . സാംസ്കാരിക വിനിമയം ലക്ഷ്യം വച്ചുകൊണ്ട് ഇത്ര വിപുലവും വൈവിധ്യവുമാര്‍ന്ന ഒരു നൃത്തസന്ധ്യ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

ഫെഡറല്‍ പ്രൊവിന്‍ഷ്യല്‍ മത്രിമാരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. പ്രധാനമന്ത്രിയും പ്രീമിയറും ഉള്‍പ്പെടെ വിവിധ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. വിവിധ വിഭാഗങ്ങളിലായി 12 പേര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന ഡിഡി വിമെന്‍സ് അച്ചീവേഴ്സ് 2015 അവാര്‍ഡുകള്‍ അന്നേ ദിവസം പ്രഖ്യാപിക്കും. അവാര്‍ഡിനുള്ള നോമിനേഷനുകള്‍ 17 വരെ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. റീമാക്സ് റിയാലിറ്റിയിലെ മനോജ് കാരത്തയാണ് പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്‍സര്‍. ടിക്കറ്റുകള്‍ മൂന്‍കൂട്ടി വാങ്ങേണ്ടതാണ്.

കൂ ുരല്‍ വിവരങ്ങള്‍ക്ക്: മേരി അശോക് (416.788.6412), സ്വപ്ന നായര്‍ (416.627.4975), ലേഖ രാജീവ് (647.863.1386), ജോമോന്‍ ജോണ്‍ (416.668.0653).

വെബ്സൈറ്റ് : ംംം.ററവീെം.രീാ

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു