വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍
Monday, October 13, 2014 7:35 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ നവംബര്‍ ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

യോങ്കേഴ്സിലെ 100 അണ്ടര്‍സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. തിമോത്തി തോമസ്, ഫാ.ദിലീപ് ചെറിയാന്‍, ഫാ. എന്‍.കെ. ഇട്ടന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.

ശനി വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം 6.45 ന് ചര്‍ച്ച് ക്വയറിന്റെ കണ്‍വന്‍ഷന്‍ സോംഗ്സ് തുടര്‍ന്ന് 7.15 ന് ഫാ.തിമോത്തി തോമസ് ധ്യാനപ്രസംഗം നടത്തും.

ഞായര്‍ രാവിലെ എട്ടിന് പ്രഭാതനമസ്കാരവും ഒമ്പതിന് ഫാ.തിമോത്തി തോമസിന്റെ മുഖ്യകാര്‍മികത്വത്തിലും ഫാ. ദിലീപ് ചെറിയാന്റെ സഹ കാര്‍മികത്വത്തില്‍ വി.കുര്‍ബാന നടക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, പള്ളിയില്‍ നിന്നും തിരച്ച് അണ്ടര്‍ സ്ട്രീറ്റ്, ഗ്രാന്റ് വ്യൂ ബുളവാഡ് വഴി തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്നതിനുശേഷം കൈമുത്തും സ്നേഹവിരുന്നും ഉണ്ടായിരിക്കും. പെരുന്നാള്‍ ആഘോഷങ്ങളില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. ദിലീപ് ചെറിയാന്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ദിലീപ് ചെറിയാന്‍ 3478312880, സഖറിയ ജോര്‍ജ് 9144008543, വര്‍ഗീസ് മാമ്പള്ളില്‍ 9145842572, റജി ഫിലിപ്പ് 9143208383.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്