കുടുംബ സംഗമം നടത്തി
Monday, October 13, 2014 7:34 AM IST
ദുബായ് : പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ദുബായ് ഘടകം ഫ്ളോറ
ഹോട്ടലില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ജയ്മോന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സി.എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സുബൈര്‍ ടി.വി, ഷാജി ഹനീഫ്, ഷംസുദ്ദീന്‍ കൊല്ലന്‍പടി, ബബിത ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്ത്രീധന-വിവാഹ ധൂര്‍ത്തിനെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കുവാനും തീരുമാനിച്ചു.

തുടര്‍ന്നു നടന്ന ജനറല്‍ ബോഡിയില്‍ ദുബായ് ഘടകം പുനസംഘടിപ്പിച്ചു. പി.ടി കുഞ്ഞുമുഹമ്മദ് (മുഖ്യ രക്ഷാധികാരി), മുഹമ്മദ് അനീഷ് (പ്രസിഡന്റ്), സി.വി അഷ്റഫ്, കെ.പി വിജയന്‍ (വൈ. പ്രസിഡന്റ്), ഷബീര്‍ മുഹമ്മദ് (ജനറല്‍ സെക്രട്ടറി), റാഷിദ് നാലകത്ത്, കെ.വി ഫാറൂഖ് (ജോ. സെക്രട്ടറി), സന്ദീപ് കൃഷ്ണന്‍ (ട്രഷറര്‍), ഹബീബ് റഹ്മാന്‍ (കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രധാന ഭാരവാഹികളായി 33 അംഗ പ്രവര്‍ത്തന സമിതിയെ തെരഞ്ഞെടുത്തു. ഇ.കെ മുഹമ്മദ് ഷാഹിദ് സ്വാഗതവും കെ. ഷബീര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.