കെഎംസിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 30, 31 തീയതികളില്‍
Monday, October 13, 2014 7:33 AM IST
റിയാദ്: ഓള്‍ഡ് സനയ്യ കെഎംസിസി യൂണിറ്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 30, 31 തീയതികളിലായി ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

റാലി പോയിന്റ് അടിസ്ഥാനത്തിലും ബെസ്റ് ഓഫ് ത്രി അടിസ്ഥാനത്തിലുമായിരിക്കും ടൂര്‍ണമെന്റ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 20 ന് മുമ്പയി പേര് രജിസ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി സാജുദ്ദീന്‍ കാളികാവ് ചെയര്‍മാനും എന്‍.എ മുനീര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു. റസാഖ് വളക്കൈ, ശുഹൈബ് നുച്ചിയാട്, പി.എം സാദിഖ്, അബ്ദുള്ള വേങ്ങര, റഷീദ് എന്നിവര്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരാണ്. കമ്മിറ്റി രൂപീകരണ യോഗത്തില്‍ മുഹമ്മദ് മണ്ണ്യേരി അധ്യക്ഷത വഹിച്ചു. റസാഖ് വളക്കൈ, ഹനീഫ വേങ്ങര, ശുഹൈബ് നുച്ചിയാട് എന്നിവര്‍ പ്രസംഗിച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0554139894, 0530933759, 0535154416.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍