കെഎംസിസി കരിമ്പ പഞ്ചായത്ത് കണ്‍വന്‍ഷന്‍
Monday, October 13, 2014 7:33 AM IST
റിയാദ്: കെഎംസിസി കരിമ്പ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷനും പെരുന്നാള്‍ സംഗമവും ബത്ഹ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്നു. പ്രസിഡന്റ് എ.എം മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങ് പാലക്കാട് ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി കെ.സി ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സന്തോഷത്തിന്റേയും ആമോദത്തിന്റേയും ആഘോഷത്തോടൊപ്പം പെരുന്നാള്‍ ത്യാഗത്തിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണെന്നത് ആരും മറക്കരുതെന്നും വിട്ടുവീഴ്ചയും ത്യാഗസന്നദ്ധതയുമാണ് സാമൂഹ്യ ജീവിതത്തിന് അത്യന്താപേക്ഷിതമെന്നും ഹബീബുള്ള പറഞ്ഞു.

ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി എ.യു സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് തോട്ടപ്പായി, കെ.എസ് അബൂബക്കര്‍, ഷരീഫ് കാസിം, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വി.എന്‍.എ ഫാസില്‍ സ്വാഗതവും മനാഫ് കരിമ്പനക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍