ജപമാല യജ്ഞവുമായി സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്ക സമൂഹം
Monday, October 13, 2014 5:02 AM IST
സന്ദര്‍ലാന്‍ഡ് : ജപമാല മാസമായി കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബറില്‍ സന്ദര്‍ലാന്‍ഡിലെ ത്രിസന്ധ്യകള്‍ ഇനിമുതല്‍ ജപമാല പ്രാര്‍ഥനകളാല്‍ മുഖരിതമാകും.

സന്ദര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍ 22 ന് വൈകുന്നേരം ഏഴ് മുതല്‍, പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ജപമാലക്ക് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തുടക്കമാകും. ഇടവകയിലുള്ള മലയാളി കുടുംബകൂട്ടായ്മകളായിരിക്കും ജപമാലക്ക് നേതൃത്വം നല്‍കുക. ഇംഗ്ളീഷ് സമൂഹത്തോട് ഒന്നുചേര്‍ന്ന് നടത്തുന്ന വിശ്വാസ പ്രഖ്യാപന പ്രാര്‍ഥന മലയാളി വിശ്വാസികളുടെ പാരമ്പര്യവിശ്വാസങ്ങളുടെ നേര്‍കാഴ്ചയാകും.

ജപമാല നടക്കുന്ന ദേവാലയം : സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്. ടഞ4 6ഒജ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്