യുവദീപ്തി കെസിവൈഎം യുഎഇ ചാപ്റ്റര്‍ ഓണഘോഷവും സെനറ്റ് സമ്മേളനവും നടത്തി
Monday, October 13, 2014 5:00 AM IST
ഷാര്‍ജ: യുവദീപ്തി കെസിവൈഎം യുഎഇ ചാപ്റ്ററിന്റെ ഓണഘോഷവും സ്റഡി സര്‍ക്കിള്‍ ഉദ്ഘാടനവും സെനറ്റ് സമ്മേളനവും ഷാര്‍ജ മുബാറക് സെന്ററില്‍ നടന്നു.

യുവദീപ്തി പ്രസിഡന്റ് ജിനോ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പ്രശസ്ത ഫാമിലി കൌണ്‍സിലര്‍ ഗ്രേസ് ലാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഐപ്പ് വള്ളിക്കാടന്‍, റോയ് റാഫേല്‍, ബിജു ഡൊമിനിക്ക്, സ്മിതോഷ് തോമസ്, ജോമോന്‍ ഉള്‍പ്രക്കാട്ട്, ബെന്നി ഡൊമിനിക്, സിജോ ജോസഫ്, ഷിജന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

അംഗങ്ങളുടെ കലാപരിപാടികളും ഓണകളികളും ഓണസദ്യയും ആഘോഷത്തിനു മറ്റു കൂട്ടി. പരിപാടികള്‍ക്ക് ജെമി സെബാസ്റ്യന്‍, പ്രഷിയസ് നെല്ലിക്കന്‍, ജെറിന്‍ വര്‍ക്കി, ജോഷി പുളിന്തറ, അലക്സ് കുര്യന്‍, ക്രിസ്റിന്‍ ജോസഫ്, ദീപു മാത്യു, ജോസ് ചാക്കോ, സുനില്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോ കാവാലം