പാലാട്ടി വര്‍ഗീസ് നിര്യാതനായി
Monday, October 13, 2014 4:59 AM IST
വിയന്ന: സണ്ണി പാലാട്ടിയുടേയും എല്‍സി തോട്ടക്കരയുടെയും പിതാവ് മലയാറ്റൂര്‍ പാലാട്ടി വര്‍ഗീസ് (90) ഒക്ടോബര്‍ 11 ന് പുലര്‍ച്ചെ 5.15 ന് നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ഒക്ടോബര്‍ 14ന് (ചൊവ്വ) രാവിലെ 10.30 ന് വസതിയില്‍ ആരംഭിച്ച് സംസ്കാരം മലയാറ്റൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

ഭാര്യ: പരേതയായ അന്നം കാടപറമ്പന്‍.

മക്കള്‍: മേരി, ബേബി, ജോര്‍ജ്, ജോസ്, ഫ്രാന്‍സിസ് (ലണ്ടന്‍), എല്‍സി, സിസ്റര്‍ കരുണ (ഹോളി സ്പിരിറ്റ്, ഔറംഗബാദ്), സണ്ണി (വിയന്ന).

മരുമക്കള്‍: തോമസ് മാഞ്ഞാടി, ലില്ലി മഞ്ഞളി (പാലിശേരി), മേഴ്സി കരിമത്തി (നെടുവത്തൂര്‍), മിനി തൂബാലന്‍ (പരേത), ബീന (ലണ്ടന്‍), ജോയി തോട്ടക്കര (വിയന്ന), ലിജി ചക്കാലക്കല്‍ (വിയന്ന).

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍