'എയ്സ് 14' -വോളിബോള്‍ ടൂര്‍ണമെന്റ് ഓക്ലാന്‍ഡില്‍ അരങ്ങേറി
Monday, October 13, 2014 4:46 AM IST
ഓക്ലാന്‍ഡ്: ന്യൂസിലാന്റിലെ ഓക്ലാന്‍ഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ എയ്സ് '14 വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ നാലിന് ഒണിഹുംഗാ വൈഎംസിഎ സ്റേഡിയത്തില്‍ അരങ്ങേറി. ഏഴോളം ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ അകങ ക്ളബ് ചാമ്പ്യന്‍ഷിപ്പ് കിരീടം കരസ്ഥമാക്കി. ബ്ളാക്ക് സ്പെയ്ക്ക് പഞ്ചാബ് ടീം റണ്ണര്‍ അപ്പ് ആയി.

വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ഇഒകഇഗഋച 'ച' ഠഒകചഏട മേനോന്‍ ആന്‍ഡ് അസോസിയേറ്റ് എന്നിവര്‍ സ്പോണ്‍സര്‍ ചെയ്തു. സമ്മാനദാനം പാര്‍ലമെന്റ് അംഗം ഡോ. പര്‍മീത്ത് പര്‍മാര്‍ നിര്‍വഹിച്ചു.

ഓക്ലാന്‍ഡിലെ വിവിധ ക്ളബുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുകയും അത് പ്രോസ്റേറ്റ് കാന്‍സര്‍ ഫൌണ്േടഷന്‍ ഓഫ് ന്യൂസിലാന്റിനു സമര്‍പ്പിക്കുകയും ചെയ്ത ഓക്ലാന്‍ഡ് മലയാളി സമാജത്തെ പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് ജോര്‍ജ്