ഷിഫാ മലയാളി സമാജം കേരളോത്സവം ആഘോഷിച്ചു
Monday, October 13, 2014 4:17 AM IST
റിയാദ:് ഷിഫയുടേയും സമീപ പ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ഷിഫാ മലയളാി സമാജത്തിന്റെ ആറാം വാര്‍ഷികാഘോഷം കേരളോത്സവമായി കൊണ്ടാടി. അല്‍ വനാസ്സ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം ജഗദീഷ് മുഖ്യാതിഥിയായിരുന്നു. പ്രമുഖ പിന്നണി ഗായകന്‍ രമേശ് ബാബു നയിച്ച ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറി. എസ്.എം.എസ് പ്രസിഡണ്ട് ഫ്രാന്‍സിസ് തോമസ് അധ്യക്ഷത വഹിച്ചു. ഇല്യാസ് ബാബു സ്വാഗതവും കെ.ടി അലി നന്ദിയും രേഖപ്പെടുത്തി. സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബാബു കൊടുങ്ങല്ലൂര്‍, നാസര്‍ നാഷ്കോ തുടങ്ങിയവര്‍ സംസാരിച്ചു.

നാസര്‍ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍, ബഷീര്‍ പാങ്ങോട്, ശിഹാബ് കൊട്ടുകാട്, ഉബൈദ് എടവണ്ണ, ഷിബു പത്തനാപുരം, നാസര്‍ കല്ലറ, അഡ്വ. അജിത്, നവാസ് ഖാന്‍, ഷാനാദ് കരുനാഗപ്പള്ളി, നസറുദ്ദീന്‍, നരേന്ദ്രന്‍ ചെറുകാട്, ഷീബ രാജു, നിസാര്‍ കല്ലറ, ഡോ. സൈഫുദ്ദീന്‍, ഡോ. പോള്‍ തോമസ്, ഡോ. അബ്ദുല്‍ അസീസ്, അന്‍വാസ്, ശശികുമാര്‍ പിള്ള, കൃഷ്ണകൂമാര്‍, ദീപക് കലാനി, മുഹമ്മദലി മുണ്േടാടന്‍, റഹീം വടകര, നസീര്‍ പള്ളിവളപ്പില്‍, വിജയന്‍ നെയ്യാറ്റിന്‍കര, ബെന്നി വാടനപ്പള്ളി, യഹ്യ സഫാമക്ക തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ദീപാ നരേന്ദ്രന്‍, നിസാം വെമ്പായം തുടങ്ങിയവര്‍ അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍