'റിസ'യുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Monday, October 13, 2014 4:17 AM IST
റിയാദ്: സൌദി ദേശീയ മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ അനുമതിയോടെ സുബൈര്‍കുഞ്ഞ് ഫൌണ്േടഷന്‍ നടത്തി വരുന്ന ലഹരിവിരുദ്ധ പരിപാടി-റിസയുടെ 2014-15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജുലൈയില്‍ സൌദി മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ ഔദ്യോഗിക എക്സിബിഷനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഏക വിദേശ പവിലിയനൊരുക്കി സ്വദേശികളുടെയും വിദേശികളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എക്സിബിഷനില്‍ സജീവ സാനിധ്യമായിരുന്ന റിസയ്ക്ക്് പ്രത്യേക അഭിനന്ദനവും പ്രശംസാ പത്രവും ലഭിച്ചു. കേണല്‍ ഖാലിദ് അല്‍ ഹുബ്ബാഷ്, ഡോ. അബ്ദുള്ളാ മുഹമ്മദ് അല്‍ ശദീദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രശംസാ ഫലകം സൌദി ആഭ്യന്തരമന്ത്രാലയ സ്പോര്‍ട്ട്സ് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് അല്‍ മര്‍വൂളില്‍ നിന്നും ഫൌണ്േടഷന്‍ മാനേജിംഗ് ട്രസ്റി ഡോ. എസ്. അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി.

സമാനലക്ഷ്യമുള്ള വിവിധ സംഘടനകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സജീവ സഹകരണം ഉറപ്പാക്കി ബോധവല്‍ക്കരണപരിപാടി കൂടുതല്‍  ജനങ്ങളിലെത്തിക്കുകയാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ഡോ.അബ്ദുല്‍ അസീസ് പറഞ്ഞു. റിയാദിലെ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന വേദികള്‍, ലേബര്‍ ക്യാമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഡോക|മെന്ററി-പോസ്റര്‍ പ്രദര്‍ശനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ശിഫാ മലയാളി സമാജം, കൊയിലാണ്ടി കൂട്ടായ്മ, കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി, സിറ്റി ഫ്ളവര്‍ ഇവ സംഘടിപ്പിച്ച വേദികളില്‍ റിസാ ഭരവാഹികളായ ഷരീഫ് പാലത്ത്, നിസാര്‍ കല്ലറ, ജോര്‍ജുകുട്ടി മകുളത്ത്, അബ്ദുല്‍ നാസര്‍ മാഷ്, ഡോ.എസ്. അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സിറ്റി ഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രോഗ്രാം കണ്‍സള്‍റ്റന്റ് ഡോ. ഭരതന്‍ ഉദ്ഘാടനം ചെയ്തു.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ തുടര്‍സേവനം ഉറപ്പുവരുത്തുവാനുതകും വിധം ട്രെയ്നിംഗ് മോഡ|ള്‍ ഉള്‍പ്പെടെ പഠന സഹായി കള്‍ ഉപയോഗിച്ചുള്ള ലഹരിവിരുദ്ധ പ്രചാരക പരിശീലന പരിപാടിക്ക് ഉടന്‍ തുടക്കമാകും. ഇതിനായി ഡോക്റ്റര്‍മാരും അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ധ പാനല്‍ തയ്യാറായിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളിലെ പ്രവര്‍ത്തന ങ്ങള്‍ക്കായി മറ്റൊരു സബ്കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സൌദിയിലെ വിവിധ പ്രവിശ്യകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ വ്യാപിപ്പിക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഡോക|മെന്ററി-പോസ്റര്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഡോ.അബ്ദുല്‍ അസീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍