കോതമംഗലം സ്വദേശി ബിനീഷ് പി. ജോയി ബീച്ചില്‍ മുങ്ങിമരിച്ചു
Monday, October 13, 2014 4:01 AM IST
കോതമംഗലം: പുളിയേലില്‍ ജോയി - മോളി ദമ്പതികളുട മകനും, കാസര്‍ഗോഡ് പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളജ് അധ്യാപകനുമായ പുളിയേലില്‍ ബിനീഷ് പി. ജോയി (30) കാപ്പില്‍ ബീച്ചില്‍ മുങ്ങിമരിച്ചു.

ഒക്ടോബര്‍ പതിനൊന്നാം തീയതി കുട്ടുകാരുമായി ബീച്ചില്‍ കുളിക്കാന്‍ പോയതായിരുന്ന പരേതന്‍. റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്നിശമനസേനയും എത്തി ഇയാളെ കരയില്‍ എത്തിച്ച് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

ബിനീഷ് പി. ജോയിയുടെ വിവാഹം ഈമാസം 26-ന് നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നും എം.ടെക് ബിരുദം നേടിയ ബിനീഷ് രണ്ടുവര്‍ഷം മുമ്പാണ് എല്‍.ബി.എസ് കോളജില്‍ അധ്യാപകനായി ചേര്‍ന്നത്.

അമേരിക്കയിലെ അര്‍ക്കന്‍സാസ് ബന്റണ്‍വാലി വാള്‍മാര്‍ട്ട് റീജിയണല്‍ മാനേജര്‍ ബിബിന്‍ ജോയി ഏക സഹോദരനാണ്. ഒക്ടോബര്‍ 13-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി അറയ്ക്കല്‍ (405 922 2117- സെല്‍ യു.എസ്.എ), 011 91 944791 3821- ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം