'ഈദ് സഹന സമര്‍പ്പണത്തിന്റെ സന്ദേശം'
Saturday, October 11, 2014 8:10 AM IST
റിയാദ്: ഈദുല്‍ അദ്ഹ നല്‍കുന്ന ഓര്‍മകള്‍ സഹന സമര്‍പ്പണത്തിന്റേതാണെന്ന് എസ്കെഐസി റിയാദ് ഈദ് സംഗമം അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ചതെല്ലാം സൃഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിക്കുകയും ചുറ്റിലുമുള്ള തിന്മകളോട് വിവേകപൂര്‍വം സംവദിക്കുകയും പ്രതിസന്ധികളെ സഹനത്തിലൂടെ അതിജയിക്കുകയും ചെയ്ത ഇബ്രാഹീമിസന്ദേശത്തിന്റെ ഉണര്‍ത്തുപാട്ടാകണം ഈദ് ആഘോഷങ്ങളെന്നും മതത്തിന്റെ പേരില്‍ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയാക്കി ഈദാഘോഷങ്ങളെ മാറ്റരുതെന്നും ഈദ് സന്ദേശകര്‍ ഉണര്‍ത്തി.

വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍, ക്വിസ് മത്സരം, ഇശല്‍ സംഗമം എന്നിവ നടന്നു. അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു. പി.വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സലീം വാഫി, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളക്കൈ, ഹബീബുളള പട്ടാമ്പി, സമദ് പെരുമുഖം, അബ്ദുറഹ്മാന്‍ ഫറോഖ്, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ലത്തീഫ് ഹാജി തച്ചണ്ണ, നൌഫല്‍ വാഫി തുടങ്ങിയവര്‍ പങ്കെടുത്തു. ഷാഫി വടക്കേക്കാട് സ്വാഗതവും മസ്ഊദ് കൊയ്യോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍