വിവാഹ ധൂര്‍ത്തിനെതിരെ സമുദായ നേതാക്കള്‍ ഒറ്റക്കെട്ട്
Saturday, October 11, 2014 6:04 AM IST
ജിദ്ദ : 'മുസ്ലിം ലീഗിന്റെ വിവാഹ ധൂര്‍ത്തിനെതിരെ' എന്ന കാമ്പയിന്റെ ഭാഗമായി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപിച്ച സമുദായ നേതാക്കളുടെ സംഗമം പൊതു താല്‍പര്യമുള്ള വിഷയങ്ങളിലെ മുസ്ലിം ഐക്യദാര്‍ഡ്യം വിളിച്ചോതുന്നതും പ്രവാസലോകത്തെ വേറിട്ടതുമായ പരിപാടിയായി മാറി.

ഉത്തമ സമുദായം എന്ന് പ്രഖ്യാപിക്കപെട്ട മുസ്ലിങ്ങള്‍ ഇന്ന് പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും അപകടകരമായ ഇരകളായി മാറിയിരിക്കുകയാണെന്നും വിവാഹ ധൂര്‍ത്തിനെതിരെ എന്ന പ്രമേയം രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറത്ത് സമൂഹത്തിന്റെ നവോഥാനത്തിന്റെ ഭാഗമാണെന്നും അത് മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ് ഇസ്മായില്‍ സാഹിബിന്റെ ജീവിതം കൊണ്ട് മാതൃകകാണിച്ചതാണെന്നും ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ കെ.എംസിസി ആക്റ്റിംഗ് പ്രസിഡന്റ് നിസാം മമ്പാട് അധ്യക്ഷത വഹിച്ചു. കാലിക സമൂഹത്തിന്റെ വക്താക്കളായി പൊങ്ങച്ചം കാണിക്കാന്‍ സമുദായം ചിലവഴിച്ച സാമ്പത്തികം എകീകരിച്ചുരുന്നുവെങ്കില്‍ നാട്ടിലെ ഏറ്റവും വലിയ വ്യവസായം തുടങ്ങാനുള്ള മൂലധനമാക്കാന്‍ ഉപകരിക്കുമായിരുന്നുവെന്നും നമ്മുടെ സമ്പത്തുകള്‍ ഉത്പാദന മേഖലയില ചിലവഴിക്കട്ടെ എന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചു.

മൂന്ന് പതിറ്റാണ്ടിന്റെ പഴക്കം ഈ പ്രമേയത്തിനുണ്െടങ്കിലും മുസ്ലിം ലീഗ് ഏറ്റെടുത്തപ്പോഴാണ് പ്രാവര്‍ത്തികമാകാന്‍ സാധ്യതകള്‍ തെളിഞ്ഞുവന്നതെന്നും ഹുസൈണ്‍ മടവൂര്‍ പറഞ്ഞു ഓരോരുത്തരും തങ്ങളുടെ ജീവിതമ കൊണ്ട് മാതൃകയാവണമെന്നു പറഞ്ഞ അദ്ദേഹം ദൂരത്ത് ഇല്ലാതാക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചു.

വ്യക്തമായ മാര്‍ഗ രേഖകളുടെ അടിസ്ഥാനത്തില്‍ ഓരോ മഹാല്ലുകളിലേക്കും സര്‍ക്കുലറുകള്‍ അയച്ച് ഈ പ്രമേയം പ്രാവത്തികമാക്കാന്‍ പരിശ്രമിക്കുമെന്നു മുസ്തഫ സഹദി അഭിപ്രായപെട്ടു.

ബൈതു റഹ്മയും സിഎച്ച് സെന്ററും മദ്യത്തിനെതിരെയുള്ള പ്രഖ്യാപനവും മുതല്‍ വിവാഹ ധൂര്‍ത്തിനെതിനെതിരെയുള്ള മുസ്ലിം ലീഗ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നവോഥാനമാണെന്നും അതോടൊപ്പം ഗൌരവതരമായ മറ്റു വിഷയങ്ങളും ഏറ്റെടുക്കണമെന്നും എം.എം അക്ബര്‍ പറഞ്ഞു.

ന്യൂ ജനറേഷന്‍ സംസ്കാരത്തിന്റെ വിവാഹ ധൂര്‍ത്തിനപ്പുറത്ത് ആഭാസകരമായ കാഴ്ചകളാണ് ഇന്ന് കാണുന്നതെന്നും ശക്തമായ നിലപാടുകള്‍ ഉണ്ടാക്കണമെന്നും യുസുഫ് ഉമരി പറഞ്ഞു. പരിധി കടക്കുന്ന പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും ഇരകളായ എത്ര ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്െടന്നും അതില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ പോയാല്‍ സമുദായത്തിനുണ്ടാകുന്ന നഷ്ടം ഭീകരമായിരിക്കുമെന്നും ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പറഞ്ഞു. പ്രമേയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവിധ പിന്തുണയും അബ്ദുള്‍ ലത്തീഫ് സുല്ലമി പ്രഖ്യാപിച്ചു.

എം.എം കുട്ടി മൌലവി, വി.പി ഇബ്രാഹിം കൊയിലാണ്ടി, രായിന്‍ കുട്ടി നീരാട്, ഡോ. ഇസ്മയില്‍ മരിതേരി, റസാക്ക് അണക്കായി, റസാക്ക് മാസ്റര്‍, സഹല്‍ തങ്ങള്‍, സി.കെ ശാക്കിര്‍, ഇസ്മയില്‍ മുണ്ടക്കുളം, ടി.പി ഷുഹൈബ്, അലി അക്ബര്‍ വേങ്ങര എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ആക്ടിംഗ് സെക്രട്ടറി നാസര്‍ എടവനക്കാട് സ്വാഗതവും അന്‍വര്‍ ചെരങ്കൈ നന്ദിയും പറഞ്ഞു. അനസ് പരപ്പില്‍ ഖിറാ അത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍