കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ ഓണം, ഈദ് സംഗമം സംഘടിപ്പിച്ചു
Saturday, October 11, 2014 6:01 AM IST
കുവൈറ്റ് : കാസര്‍ഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം. ഈദ് സംഗമം സംഘടിപ്പിച്ചു. അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ. ജയിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ചു. കെഇഎ മുഖ്യ രക്ഷാധികാരിയും നോര്‍ക്ക അവാര്‍ഡ് ജേതാവുമായ സഗീര്‍ തൃക്കരിപ്പൂരിനെ പരിപാടിയില്‍ ആദരിച്ചു. പ്രവാസത്തിന് വിട നല്‍കി നാട്ടിലേക്ക് പോകുന്ന മൂന്ന് പതിറ്റാണ്ടാലേറെയായി കുവൈറ്റിലെ സാമുഹിക, സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന് കെഇഎ യുടെ ഉപഹാരം സമ്മാനിച്ചു. സലാം കളനാട് ഓണം ഈദ് സന്ദേശം നല്‍കി. കെഇഎ രക്ഷാധികാരിയും മലയാളി മീഡിയ ഫോറം കണ്‍വീനറുമായ സത്താര്‍ കുന്നില്‍, ചെയര്‍മാന്‍ സി.എച്ച് അബൂബക്കര്‍, സഗീര്‍ തൃക്കരിപ്പൂര്‍, അഷ്റഫ് തൃക്കരിപ്പൂര്‍, റിസവാന്‍ ശിഫ അല്‍ ജസീറ, ശരഫ് കണ്ണെത് എന്നിവര്‍ പ്രസംഗിച്ചു. കെഇഎ അംഗത്തിനുള്ള ചികിത്സാ സഹായം ഗൈഡ് അറേബ്യയുടെ മാനേജര്‍ കിഷോര്‍ സെബാസ്റ്യന്‍ പരിപാടിയില്‍ വിതരണം ചെയ്തു.

ഉച്ചക്ക് നടന്ന വിഭവസമൃദ്ധമായ ഓണ സദ്യക്കുശേഷം വിവധങ്ങളായ ഇന്‍ഡോര്‍ കലാപരിപാടികളും നടന്നു. കേരളത്തിലെ നൃത്ത കലാരൂപമായ തിരുവാതിരകളി, ഭരതനാട്യം, കുച്ചുപ്പുടി മലബാര്‍ കലാ രൂപങ്ങളായ ഒപ്പന തുടങ്ങിയവ പരമ്പരാഗത ചിട്ട വട്ടങ്ങളോടെ തന്നെ കെഇഎയുടെ കലാകാരന്മാര്‍ അരങ്ങില്‍ അവതരിപ്പിച്ചത് നവ്യാനുഭവമായി.

പരിപാടികള്‍ക്ക് ഒ.വി ബാലന്‍, മുനീര്‍ കുനിഴ, ഷംസുദ്ധീന്‍ ബദരിയ്യ, സദന്‍, മുനീര്‍ അടൂര്‍, മുഹമ്മദ് ആറങ്ങാടി, ഗോപാലന്‍, സുനില്‍ കുമാര്‍, നാസര്‍ ചുള്ളിക്കര, കബീര്‍ തളിങ്കര, ഹനീഫ, ഷംസുദ്ധീന്‍, മുനീര്‍ ബാവ, സാജു പള്ളിപുഴ, സുരേഷ് കുളവയല്‍, ധനജ്ജന്‍, ജാഫര്‍ പള്ളം, നാസര്‍ പി.എ , സമിയുള്ള, അസീസ് തളങ്കര എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സുധന്‍ ആവിക്കര സ്വാഗതവും ട്രഷര്‍ രാമകൃഷ്ണന്‍ കള്ളാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍