കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് സ്വീകരണം നല്‍കി
Friday, October 10, 2014 8:07 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ ക്ഷണം സ്വീകരിച്ച് മെല്‍ബണില്‍ എത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഒഐസിസി അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജുവിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

ഒക്ടോബര്‍ 10, 11, 12 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന കെപിസിസി ജനറല്‍ സെക്രട്ടറി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരുമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും.

എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, ഒഐസിസി നേതാക്കളായ ജിന്‍സണ്‍ കുര്യന്‍, ബൈജു ഇലഞ്ഞിക്കുടി, ഡോ. ബിജു മാത്യു, ഹൈനസ് ബിനോയി, സോബന്‍ പൂഴിക്കുന്നേല്‍, ജോസഫ് പീറ്റര്‍, അരുണ്‍ പാലയ്ക്കലോടി, ഫിന്നി മാത്യു, ജിജേഷ് കണ്ണൂര്‍, റ്റിജോ ജോസ്, ജോമോന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വെളളിയാഴ്ച ബെല്ലാരറ്റിലും ശനിയാഴ്ച മെല്‍ബണിലെ ക്ളെയ്റ്റണിലും നടക്കുന്ന ഒഐസിസി സമ്മേളനങ്ങളിലും കെപിസിസി ജനറല്‍ സെക്രട്ടറി ഒഐസിസി നേതാക്കളും പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും.

റിപ്പോര്‍ട്ട്: സി.പി.സാജു