എഫ്സിസി ടെക്സസ് ഓപ്പണ്‍ കപ്പ് ഫുട്ബോള്‍ ഒക്ടോബര്‍ 24 ന് തുടങ്ങും
Friday, October 10, 2014 8:07 AM IST
ഡാളസ്: ടെക്സസിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ളബായ എഫ്സി കാരോള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ടെക്സസ് ഓപ്പണ്‍ കപ്പ് വാര്‍ഷിക ടൂര്‍ണമെന്റ് ഒക്ടോബര്‍ 24, 25 (വെള്ളി, ശനി) തീയതികളില്‍ ഡാളസില്‍ നടക്കും.

കോളനി ടര്‍ണര്‍ സോക്കര്‍ ഫീല്‍ഡാണ് (5900 ഠൌൃിലൃ ട, ഠവല ഇീഹ്യീി, ഠത 75056) വേദി. ടെക്സസ്, ന്യൂയോര്‍ക്ക്, ഒക്ലഹോമ എന്നിവടങ്ങളില്‍ നിന്നായി പ്രമുഖ മലയാളി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഫ്ളഡ് ലൈറ്റ് സൌകര്യമുള്ള രണ്ടു വേദികളില്‍ ഇരു ദിവസങ്ങിലായി മുഴുവന്‍ മത്സരങ്ങളും പുരോഗമിക്കും. വെള്ളി വൈകുന്നേരം നാലിനാണ് ആദ്യ മത്സരം. ശനി രാവിലെ എട്ടു മുതല്‍ തുടങ്ങി, തുടര്‍ന്ന് വൈകുന്നേരം നാലു മുതല്‍ സെമി ഫൈനല്‍, ഫൈനല്‍ റൌണ്ട് മത്സരങ്ങളും നടക്കും.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഉടന്‍ രജിസ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ്: 2147841154, വിനോദ് ചാക്കോ: 9728971069, പ്രദീപ് ഫിലിപ്പ് : 2145323665, ടിബി ഫിലിപ്പ് : 9729222729, ബിനോയ് മാളിയേല്‍: 4056307736.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍