ബ്രോംലി സ്നേഹവീടിന്റെ സ്നേഹോത്സവ് -2014 അരങ്ങേറി
Friday, October 10, 2014 8:05 AM IST
ലണ്ടന്‍: ബ്രോംലി സ്നേഹവീടിന്റെ സ്നേഹോത്സവ് -2014 അരങ്ങേറി. ഒക്ടോബര്‍ നാലിന് (ശനി) ബ്രോംലി സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളിലാണ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്.

ഉച്ചക്ക് 12ന് സദ്യയോടെ ആരംഭിച്ച പരിപാടിയില്‍ ജോജി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥിയായിരുന്ന ഫാ. ടോം മക്ക് ഹുഗ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സ്നേഹവീട് കുടുംബകൂട്ടായ്മയുടെ മഹത്വം എടുത്തു പറഞ്ഞു.

ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ സദാനന്ദ ശ്രീകുമാര്‍, ഫാ. സാജു പിണിക്കാട്ട്, എന്‍എസ്എസ് യുകെ ജനറല്‍ സെക്രട്ടറി കെ. ശ്രീകുമാര്‍, ഫാ. സിറിയക് എന്നിവര്‍ പ്രസംഗിച്ചു.

സ്നേഹവീടിനുവേണ്ടി ഫാ. സിറിയക് എഴുതി ജോ ആഞ്ഞലവേലില്‍ സംഗീതം നിര്‍വഹിച്ച തങ്ങളില്‍ തങ്ങളില്‍ കാണാനും എന്ന സ്നേഹ വീടിന്റെ തീം സോംഗിന് റീന, ലീന, ജിനി എന്നിവര്‍ നൃത്തത്തിലൂടെ അവതരിപ്പിച്ചു. തുടര്‍ന്ന് അനാനിയും കൂട്ടരും ചേര്‍ന്ന് സ്നേഹോത്സവ് എന്ന നൃത്തത്തിലൂടെ സദസിനെ സ്വാഗതം ചെയ്തു. അലിന്‍ മരിയയും സംഘവും അവതരിപ്പിച്ച ആക് ഷന്‍ സോംഗ് കാണികള്‍ക്ക് പുതിയൊരനുഭവമായി. ചന്ദന മണിവാതില്‍ എന്ന ഗാനത്തിലൂടെ എസ്, ശ്രീകുമാര്‍ സദസിനെ കൈയടക്കി.

മോബിള്‍, മെറിന്‍ സഹോദരിമാരുടെ ശിവ-പാര്‍വതി നൃത്തവും നേപ്പാളി സഹോദരിമാരുടെ നൃത്തചുവടുകളും സ്നേഹോത്സവ് 2014 അലംകൃതമായി. ഹിപ്പ് ഹോപ്പ് എന്ന മോഡേണ്‍ നൃത്തത്തിലൂടെ റനീമും സംഘവും കാണികളെ കൈയിലെടുത്തു. ബിനുമോള്‍ വര്‍ഗീസിന്റെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ കാതുകള്‍ക്ക് കുളിര്‍മയേകി. ടെസ്, റോസ്, മെറിന്‍ സഹോദരിമാരുടെ ശാസ്ത്രീയ നൃത്തത്തില്‍ തുടങ്ങി ആഷ്ലിനും കൂട്ടരുടെ നഗാഡ നൃത്തവും സിറില്‍ കൂട്ടരുടെ ബോളിവുഡ് നൃത്തത്തിലൂടെ പെറാക്ക യൂത്തിന്റെ സാന്നിധ്യം സ്നോഹോത്സവ് 2014 നെ സമ്പുഷ്ടമാക്കി.

വിശ്വാസം, സാന്ത്വനം, സഹകരണം, പരസ്പര ബഹുമാനം ഏറ്റകുറച്ചിലുകളില്ലാതെ ചേര്‍ന്ന ശക്തമായ അടിത്തറയിലാണ് സ്നേഹവീട് പണിതതെങ്കില്‍ പരസ്പര സ്നേഹത്തിന്റെ കരുത്തുള്ള മേല്‍ക്കൂരയാണ് ഈ വീടിനുള്ളതെന്നും കൂട്ടുകുടുംബത്തലെ കെട്ടുറപ്പും സുരക്ഷിതത്വവും ഈ വീട്ടിലെ ഓരോ അംഗങ്ങളും അനുഭവിച്ചറിയുന്നതെന്ന് സ്നേഹവീടിനെക്കുറിച്ചുള്ള പ്രസംഗത്തില്‍ സബീല്‍ അഫ്സല്‍ സൂചിപ്പിച്ചു. ഒപ്പം ഏവര്‍ക്കും നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടിക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ