കെഡിഎന്‍എ മലബാര്‍ മഹോത്സവം 2015 ഫെബ്രുവരി 27 ന്
Friday, October 10, 2014 8:05 AM IST
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ (കെഡിഎന്‍എ) മലബാര്‍ മഹോത്സവം 2015 ഫെബ്രുവരി 27 ന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഗ്രൌണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലബാര്‍ മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായ് വിപുലമായ സ്വാഗതസംഘം ഒക്ടോബര്‍ 15ന് അബാസിയ ഹേഡൈന്‍ ഹോട്ടലില്‍ വൈകുന്നേരം 7.30 ന് ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംഘടനയുടെ കാരുണ്യസേവന മേഖല കൂടുതല്‍ സജീവമാക്കുന്നതിനും അശരണരുംആലംബഹീനരുമായ സമൂഹത്തിന്റെ ക്ഷേമത്തിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ധനസമാഹരണത്തിന്റെ ഭാഗമായാണ് മലബാര്‍ മഹോത്സവം സംഘടിപ്പികുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍