'മഴവില്‍ പൂക്കുന്ന ആകാശം' നാടകം ഒക്ടോബര്‍ 11-ന് മേരിലാന്റില്‍
Friday, October 10, 2014 8:04 AM IST
മേരീലാന്റ്: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സിന്റെ (ഇസികെസി) ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം 'മഴവില്‍ പൂക്കുന്ന ആകാശം' ഒക്ടോബര്‍ 11-ന് (ശനി) വൈകുന്നേരം നാലിന് നടക്കും.

മേരിലാന്റിലെ ലോറല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഈ മനോഹരശില്‍പം അരങ്ങേറുന്നത്. (ഘമൌൃലഹ ഒശഴവ ടരവീീഹ, 8000 ഇവല്യൃൃ ഒശഹഹ ഞീമറ,ഘമൌൃലഹ, ങഉ).

പാസുമൂലം നിയന്ത്രിക്കുന്ന പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോര്‍ജ് വര്‍ഗീസ് (പ്രസിഡന്റ്) 301 947 5777, ശാമുവല്‍ തോമസ് (കോഓര്‍ഡിനേറ്റര്‍) 443 465 1406, ഡോ. സജി ഏബ്രഹാം (സെക്രട്ടറി) 240 568 0252.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം