വലപ്പാട് ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
Friday, October 10, 2014 8:03 AM IST
റിയാദ്: വലപ്പാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പതിനൊന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ശനിയാഴ്ച വൈകുന്നേരം ഖുറൈസ് റോഡിലുള്ള മുസ്തിഷാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് കെ.ജെ ക്ളെമന്റ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഫാമക്ക പോളിക്ളിനിക്ക് എഡിഎം ഷാജി അരിപ്ര, ബ്രദേഴ്സ് മണി, ഉബൈദ് എടവണ്ണ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുബാറക്, ഫൈെസല്‍, ജമാല്‍ കഴിമ്പ്രം, ശ്യാം തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ സെക്രട്ടറി ഹാഷിഖ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സ്വാഗതമാശംസിച്ചു.

വലപ്പാട് ഗ്രാമത്തിന്റെ തനത് ശൈലിയിലുള്ള ആണുങ്ങളുടെ തിരുവാതിരക്കളിയും ആണ്‍കുട്ടികളുടെ ഒപ്പനയും ഹൃദ്യമായി. ബ്രദേഴ്സ് ടീമിന്റെ നൃത്തവും ജി ഫൈവ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും മജു ഹരി ടീമിന്റെ മിമിക്രിയും ഫ്രന്റ്സ് കലാവേദിയുടെ ഒപ്പനയും നാടോടി നൃത്തവും ശ്യാം പന്തളവും ടീമും അവതരിപ്പിച്ച നാടന്‍പാട്ടുകളും പരിപാടികള്‍ക്ക് മിഴിവേകി. നാസര്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍