കൊട്ടപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Friday, October 10, 2014 6:45 AM IST
ദമാം/അല്‍കോബാര്‍: കൊട്ടപ്പുറം സ്വദേശി പൈക്കാരതോടി മുഹമ്മദ് ബഷീര്‍ (56) ഹൃദയാഘാതം മൂലം വ്യാഴാഴ്ച അല്‍കോബാര്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ മരിച്ചു. ഖബറടക്കം ശനിയാഴ്ച തുഖ്ബ ഖബര്‍ സ്ഥാനില്‍.

25 വര്‍ഷത്തോളമായി അല്‍കോബാര്‍ തുഖ്ബയില്‍ കാര്‍ ഡെക്കറേഷന്‍ ഷോപ്പ് നടത്തിവരികയയിരുന്നു.

പരേതനായ പൈക്കാരതോടി കുന്തി മുഹമ്മദ് കുട്ടിയുടെയും ഇരുമ്പുഴി ആയിഷകുട്ടിയുടെയും മകനാണ്. ഭാര്യ: ബുഷറ.

മക്കള്‍: ബാഷിറ, ബാഷിമ, ഇല്‍ഫൂസ്, നിദാല്‍, യുനുസ്. മരുമക്കള്‍: അന്‍വര്‍ സാദത് (ഫാറൂക്ക് കോളജ്), ഷഹീര്‍ (നടുവട്ടം).

മരണാനന്തര നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സഹോദരി പുത്രന്‍ അബ്ദു റഷീദും സജ്ജാദും സ്ഥലത്തുണ്ട്.