ദൈവമാതാവിന്റെ തിരുനാളും മാര്‍ ബോസ്കോ പുത്തൂരിനും സ്വീകരണവും നവംബര്‍ ഒന്നിന്
Friday, October 10, 2014 6:44 AM IST
പാല്‍മേര്‍സ്റണ്‍ (ന്യൂസിലാന്‍ഡ്): സെന്റ് ജോസഫ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജപമാല സമാപന തിരുനാളും മെല്‍ബണ്‍ രൂപത ബിഷപും ന്യൂസിലാന്‍ഡിലെ അപ്പസ്തോലിക് വിസിറ്ററുമായ മാര്‍ ബോസ്കോ പുത്തൂരിന് സ്വീകരണവും നല്‍കുന്നു.

നവംബര്‍ ഒന്നിന് (ശനി) സെന്റ് പാട്രിക് കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിനാണ് പരിപാടി.

ദേവാലയങ്കണത്തില്‍ എത്തുന്ന മാര്‍ ബോസ്കോ പുത്തൂരിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ജപമാല, ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, അനുമോദന സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാള്‍ കര്‍മ്മങ്ങളിലും തുടര്‍ന്നുള്ള സ്വീകരണ പരിപാടികളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. വര്‍ഗീസ് തുരുത്തിച്ചിറ വിസിയും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.