തുമൈര്‍ കെഎംസിസി ഈദ് ആഘോഷം പ്രവാസോത്വസമായി
Thursday, October 9, 2014 7:50 AM IST
റിയാദ്: തലസ്ഥാന നഗരിയില്‍ നിന്നും 120 കിലോമീറ്റര്‍ തുമൈര്‍ ഗ്രാമത്തിലെ കെഎംസിസി യൂണിറ്റ് നേതൃത്വം നല്‍കി സംഘടിപ്പിച്ച ഈദ് ആഘോഷങ്ങള്‍ ഈ പ്രദേശത്ത് ജോലി ചെയ്യുന്ന മുഴുവന്‍ പ്രവാസികളുടേയും ഉത്സവമായി മാറി.

ഹനീഫ പെരിന്തല്‍മണ്ണ പ്രസിഡന്റും റംഷാദ് ആറളം സെക്രട്ടറിയുമായി കഴിഞ്ഞ വര്‍ഷമാണ് കെഎംസിസി യൂണിറ്റ് രൂപീകരിച്ചത്. പ്രവാസികളുടെ ഏക സംഘടനയായ കെഎംസിസി തുമൈറിലെ മുഴുവന്‍ പ്രവാസികളുടേയും എല്ലാ പ്രശ്നങ്ങളിലും സജീവമായ ഇടപെടലുകളാണ് നടത്തുന്നത്.

അസീസിയ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ആഘോഷങ്ങള്‍ക്ക് തുമൈര്‍ ബലദിയയുടേയും മതകാര്യ പോലീസിന്റേയും പരിപൂര്‍ണ സഹകരണമുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പേര് വെളിപ്പെടുത്താത്ത ഒരു സൌദി പൌരനാണ് സ്പോണ്‍സര്‍ ചെയ്തത്. പെരുന്നാള്‍ ദിനത്തില്‍ നടന്ന കലാകായികമേള റിയാദ് കെഎംസിസി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.എന്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിയാദ് കെഎംസിസി നെറ്റ്സോണ്‍ അഡ്മിന്‍ ഷെഫീക്ക് മട്ടന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. കായിക മത്സരങ്ങള്‍ തുമൈര്‍ ജാലിയാത്തിലെ ഹമദ് റയീസ് ഉദ്ഘാടനം ചെയ്തു. നിസാം, നൌഷാദ് ഇരിട്ടി, ഹാഷിം, ഹാരിസ് എന്നിവര്‍ കായിക മത്സരങ്ങള്‍ നിയന്ത്രിച്ചു. ഫുട്ബോള്‍ മത്സരത്തില്‍ ധീര സ്പോര്‍ട്സ് ക്ളബ് ജേതാക്കളായി.

മലയാളികളെ കൂടാതെ പാക്കിസ്ഥന്‍, യമന്‍ പൌരന്‍മാരും മത്സരങ്ങളില്‍ പങ്കെടുത്തു. സമാപനച്ചടങ്ങുകളിലും മത്സര പരിപാടികള്‍ക്കും നിരവധി സ്വദേശി പൌരന്‍മാരും ദൃക്സാക്ഷികളായി. റംഷാദ് ആറളം സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍