ഫോമയുടെ 'ക്ളീന്‍ കേരള പദ്ധതി' ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്തു
Thursday, October 9, 2014 4:52 AM IST
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ സംഘടനയായ ഫോമയും, തിരുവനന്തപുരം കോര്‍പറേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു ഗാര്‍ബേജ് ഡിസ്പോല്‍ യുണീറ്റുകള്‍ (കിയോസ്ക്) തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചു. തിരുവനന്തപുരം എംഎല്‍എ ശിവന്‍കുട്ടിയും, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രികയും ചേര്‍ന്ന് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായി ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ക്ളീന്‍ കേരള, ഫീല്‍ കേരള പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഹരി നമ്പൂതിരി എന്നിവര്‍ അറിയിച്ചു. കേരളത്തിലുള്ള ഐ.ടി എന്‍ജിനീയേഴ്സിന്റെ സംഘടനയായ ഐ.എ.കെയും അതിന്റെ പ്രസിഡന്റ് വിശാഖ് ചെറിയാനുമാണ് കേരളത്തില്‍ ഇത് കോര്‍ഡിനേറ്റ് ചെയ്യുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഫോമ നടത്തിവരുന്ന പത്തിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, വന്‍ വിജയമാക്കിത്തീര്‍ത്ത കേരളാ കണ്‍വെന്‍ഷന്‍, ആറ് പുതിയ സംഘടനകളെ ചേര്‍ത്തുകൊണ്ടുള്ള വളര്‍ച്ച, ഒരു നേഴ്സിംഗ് സ്റുഡന്റിന് മൂവായിരം ഡോളര്‍ ഫീസ് ഇളവോടുകൂടി 1800 നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍, മലയാളം ഓണ്‍ലൈന്‍ സ്കൂളിന്റെ ആരംഭം, യങ് പ്രൊഫഷണല്‍ സമ്മിറ്റ്, മലയാളം പുസ്തകങ്ങള്‍ അമേരിക്കന്‍ ലൈബ്രറിയില്‍ വിതരണം ചെയ്യുക, വളരെയധികം രാഷ്ട്രീയ സാമൂഹിക ചലച്ചിത്ര സാംസ്കാരിക നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മൂവായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍, അവസാനമായി നമ്മുടെ കേരളത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട നല്ല കാര്യമായ ക്ളീന്‍ കേരള നിര്‍മ്മല്‍ പ്രൊജക്ടുമായി ചേര്‍ന്ന് ഒരു സംഘടനകള്‍ക്ക് രണ്ടുവര്‍ഷം കൊണ്ട് ചെയ്യാനാവാത്ത കാര്യങ്ങളായ ഫോമ ഭാരവാഹികള്‍ ചെയ്തുവരുന്നതെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യുവും സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസും പറയുകയുണ്ടായി. കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികള്‍ക്ക് വളരെ അധികം നല്ല കാര്യങ്ങള്‍ ചെയ്തു എന്ന സംതൃപ്തിയോടുകൂടിയാണ് ഒക്ടോബര്‍ 25-ന് അടുത്ത ഭാരവാഹികള്‍ക്ക് അധികാരം കൈമാറുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഇങ്ങനെ ഒരു പദ്ധതി നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനത്തില്‍ തുടങ്ങാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്െടന്ന് കോര്‍ഡിനേറ്റര്‍ ഹരി നമ്പൂതിരിയും, വിശാഖ് ചെറിയാനും അറിയിച്ചു. ക്ളീന്‍ കേരളാ പ്രൊജക്ടില്‍ സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ജോര്‍ജ് മാത്യു (267 549 1196), ഗ്ളാഡ്സണ്‍ വര്‍ഗീസ് (847 561 8402), ഹരി നമ്പൂതിരി (956 793 0554). ഇമെയില്‍: വമൃശസൌറമഹാമിമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം