അക്ഷരം സാംസ്കാരികവേദി ഓണാഘോഷം നടത്തി
Wednesday, October 8, 2014 8:04 AM IST
ദുബായ്: അക്ഷരം സാംസ്കാരികവേദിയുടെ ഓണാഘോഷം ദുബായ് ഖിസയ്ബ് തുലിപ് ഹോട്ടില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മഹേഷ് പൌലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ പായസ റാണി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.

മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ എം.ജെ ജേക്കബ് മാഷിനെ യോഗത്തില്‍ അനുമോദിച്ചു. നിര്‍ദനരായ വൃക്ക രോഗികള്‍ക്ക് ഒരു ദിവസത്തെ ഡയാലിസിസിനുള്ള സഹായം സ്നേഹ സാന്ത്വനം പദ്ധതിയില്‍നിന്ന് ഉമ പ്രേമന് കൈമാറി.

ലക്ഷ്മി ദാസ്, ടി.എ നനീഷ്, സന്തോഷ് വര്‍ഗീസ്, എ.ജെ റോയ്, ബൈജു ജോസഫ്, വിഷ്ണുദാസ്, ഗിരീഷ് ബാലന്‍, ജോര്‍ജിയോ ലൂവിസ്, എം.വി സതീഷ്, ആന്‍സന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.