തോമസ് മത്തായി തൈപറമ്പില്‍ നിര്യാതനായി
Wednesday, October 8, 2014 8:02 AM IST
കട്ടപ്പന: ജര്‍മനിയിലെ കൊളോണ്‍ രൂപതയില്‍ വുപ്പര്‍ത്താല്‍, ലാംഗര്‍ഫെല്‍ഡ് സെന്റ് റഫായേല്‍ ഇടവക ചാപ്ളെയിന്‍ ഒകാം സമൂഹാംഗം ഫാ. ബിജു (അലക്സ്) തൈപറമ്പിലിന്റെ പിതാവ് തോമസ് മത്തായി തൈപറമ്പില്‍(78) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 10 ന് (വെള്ളി) രാവിലെ 11ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍.

ഭാര്യ: പരേതയായ ഏലിക്കുട്ടി.

മറ്റുമക്കള്‍ : ബിന്ദു മുതുപ്ളാക്കല്‍, ബിനു. മരുമക്കള്‍ : സുനില്‍ മുതുപ്ളാക്കല്‍ (ചെങ്ങളം), ഷൈനി.

കട്ടപ്പന പ്രകാശ് സിറ്റിയിലെ ആദ്യകുടിയേറ്റക്കാരനായ തോമസ് ഉദയഗിരി പള്ളിയുടെ നിര്‍മാണത്തിനും പിന്നീടുള്ള വളര്‍ച്ചയ്ക്കും മുഖ്യ പങ്കുവഹിച്ചയാളാണ്. പള്ളിയുടെ മുന്‍ കൈക്കാരനുമായിരുന്നു.

പരേതന്റെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളി സമൂഹം അനുശോചിച്ചു. സംസ്കാരശുശ്രൂഷകളില്‍ പങ്കെടുക്കാനായി ബുധനാഴ്ച ജര്‍മനിയില്‍ നിന്നും ബിജു അച്ചന്‍ സ്വദേശത്തേയ്ക്ക് യാത്രയായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍