ജോസഫ് മാമ്പറമ്പില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്യതനായി
Wednesday, October 8, 2014 5:02 AM IST
സൂറിച്ച്: ആലപ്പുഴ സ്വദേശി മാമ്പറമ്പില്‍ ജോസഫ് (സണ്ണി - 67, റിട്ട. ഡിഇഒ) സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്യാതനായി. സംസ്കാരം ആലപ്പുഴ ഇടവക ദേവാലയത്തില്‍ പിന്നീട്.

ഭാര്യ: വല്‍സമ്മ ചങ്ങനാശേരി നെടുംകുന്നം കൊട്ടാരത്തില്‍ കുടുംബാംഗം. മക്കള്‍: ഷാനി പുതിയിടം (സൂറിച്ച്), ഷെറിന്‍ മാമ്പറമ്പില്‍ (സൂറിച്ച്). മരുമക്കള്‍: ബിജോയി പുതിയിടം, അനു.

തോമസ്കുട്ടി കൊട്ടാരത്തില്‍ (സൂറിച്ച്), ആനി കാട്ടുപാലം (സൂറിച്ച്), ജിജിമോള്‍ വെങ്ങാപ്പിള്ളി (സൂറിച്ച്) എന്നിവര്‍ പരേതന്റെ ഭാര്യാസഹോദരങ്ങളാണ്.

പരേതന്റെ നിര്യാണത്തില്‍ കാത്തലിക് കമ്യൂണിറ്റിയും വിവിധ മലയാളി സംഘടനകളും അനുശോചിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാനി പുതിയിടം 043 5354081.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍