കെസിവൈഎം യുവദീപ്തി യുഎഇ ചാപ്റ്ററിന്റെ ഓണാഘോഷവും സെനറ്റ് സമ്മേളനവും ഒക്ടോബര്‍ 10ന്
Wednesday, October 8, 2014 4:59 AM IST
ദുബായ്: കെസിവൈഎം യുവദീപ്തി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളും സെനറ്റ് സമ്മേളനവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10 ന് രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടികളില്‍ മാധ്യമ പ്രവര്‍ത്തകനായ എല്‍വിസ് ചുമ്മാര്‍ മുഖ്യാഥിതിയായിരിക്കും. യുവദീപ്തി പ്രസിഡന്റ് ജിനോ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനത്തില്‍ പ്രശസ്ത ഫാമിലി കൌണ്‍സിലര്‍ ഗ്രേസ് ലാല്‍ തോട്ടയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തും. ജേക്കബ് ജോസഫ് കുഞ്ഞ്, കെ.കെ. ബേബി, ഐപ്പ് വള്ളിക്കാടന്‍, റോയ് റാഫേല്‍, ജോസഫ് ചാക്കോ, ബിജു മട്ടാഞ്ചേരി, ബിജു ഡൊമിനിക്ക്, സ്മിതോഷ് തോമസ്, ബെന്നി ഇടയാടി, ജോമോന്‍ ഉള്‍പ്രക്കാട്ട് എന്നിവര്‍ ആശംസകള്‍ നേരും.

അംഗങ്ങളുടെ കലാപരിപാടികളും ഓണക്കളികളും ഓണസദ്യയും അടങ്ങിയ പരിപാടികള്‍ക്ക് ബെന്നി ഡോമിനിക്, സിജോ, ജെമി സെബാസ്റ്യന്‍, പ്രഷിയസ് നെല്ലിക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജോ ജോസഫ് 0553218007.

റിപ്പോര്‍ട്ട്: ജോ കാവാലം